Saturday, June 21, 2008

സുഖം...ദുഖം...

.ദുഖമാണെനിക്കേറ്റംപ്രിയങ്കരം
ദുഖമാണെന്‍സാഫല്യം

ദുഖത്തിന്‍തണുപ്പിനെ മൂടും
കീറിയ കംബിളി സുഖം
ദുഖത്തിന്‍ മഴയെ തടുക്കും
കീറിയ കുട സുഖം
സുഖം കുരുടന്റെ
കേള്‍ക്കാത്ത
കര്‍ണപുടങ്ങള്‍ മാത്രം
സുഖം മാനസികരോഗിയുടെ
പൊട്ടിച്ചിരി മാത്രം


എവിടെയൊ പെയ്യുന്ന
മഴയാണു സുഖം
തലക്കുമുകളിലെ
പൊരി വെയിലാണു ദുഖം


ദുഖമല്ലൊ സത്യം,
സനാതനം........

6 comments:

നന്ദു said...

ദു:ഖമല്ലോ സത്യം സനാതനം. നിഗൂ, വളരെ ശരി!.

മാന്മിഴി.... said...

നന്നായിരിക്കുന്നു..

ജിജ സുബ്രഹ്മണ്യൻ said...

ദുഖമാണെനിക്കേറ്റംപ്രിയങ്കരം
ദുഖമാണെന്‍സാഫല്യം
ദുഖമല്ലൊ സത്യം,
സനാതനം........
വളരെ ശരിയാണ് നിഗൂ...ദുഖമാണ് ശാശ്വതമായ സത്യം...സുഖം എന്നതു ഒരു അഭിനയം ആണ്..മനസ്സില്‍ ദുഖം ഒളിപ്പിച്ചു വെച്ചു സുഖമാണ് എന്നു ഭാവിക്കുകയാണ് പലരും..ഞാനും ..

siva // ശിവ said...

താങ്കളുടെ കുങ്കുമപ്പാടത്തും ഒരു നാള്‍ മഴ പെയ്യും...ഇപ്പോള്‍ അകലങ്ങളില്‍ പെയ്യുന്ന മഴ...


അന്നൊക്കെ കമ്പിളിയായും കുടയായും ആരെങ്കിലുമൊക്കെയുണ്ടാവും...തീര്‍ച്ച....ഈ വരികളിലെ ചിന്തകള്‍ നന്ന്...

NB: അവിടെ നീങ്ങള്‍ക്ക് ഏവര്‍ക്കും സുഖം...ഇവിടെ എനിക്ക് ദു:ഖം...എന്നല്ലേ എഴുതിയിരിക്കുന്നത്...അങ്ങനെയൊന്നുമില്ല....ദു:ഖം ഏവര്‍ക്കുമുണ്ട്...ഒരുപക്ഷെ സുഖത്തേക്കാളേറെ...

കുങ്കുമപ്പാടത്ത് ഒരു പുതുമഴ പെയ്യട്ടെ എന്ന് ആശംസിക്കുന്നു....

സസ്നേഹം,
ശിവ.

OAB/ഒഎബി said...

ദുഖം സത്യമാണെന്നറിയുമ്പോള്‍ മാത്രമേ സുഖത്തിന്റെ, സുഖമാസ്വദിക്കാന്‍ സാധിക്കൂ!.

ഗോപക്‌ യു ആര്‍ said...

പ്രിയപ്പെട്ടവരെ, നിങ്ങളുടെ
മറുപടികള്‍ എന്നെ
ഇരുത്തിചിന്തിപ്പിചു
...വളരെയധികം നന്ദി.....
സ്നേഹത്തൊടെ.....