എന്റെ ഉള്ളിലൊരു
മൃഗമുണ്ട്
കൂര്‍ത്ത പല്ലുകള്‍കാണാതെ
ചുണ്ടുകള്‍ പാതിവിടര്‍ത്തി
ചിരിക്കുന്നു ഞാന്‍
കാലിലെ നഖമുനകള്‍കാണാതെ
ഷൂസണിയുന്നു ഞാന്‍
രാവിലെ ഭക്ഷിച്ച
പച്ചമാംസത്തിന്‍ മണം
മറയ്ക്കാന്‍ പല്ല്
ബ്രഷ് ചെയ്യുന്നു ഞാന്‍
തലയിലെ കൊമ്പ് മറയ്ക്കാന്‍
മുടിവളര്‍ത്തി
ചീകിയൊതുക്കുന്നു ഞാന്‍
എന്റെ അമറല്‍
പൊട്ടിച്ചിരിയാക്കി
മാറ്റുന്നു ഞാന്‍
നോക്കു, ഞാനൊരു
മാന്യനായ മൃഗമാണു
പക്ഷെ,ഇളം കന്യകകളെ
കാണുമ്പൊള്‍ മാത്രം
എന്റെ ദംഷ്ട്രകളും
കാല്‍ നഖങ്ങളും
പുറത്തു വരും
ഞാന്‍ അറിയാതെ
ഒന്നമറും..........
love..evol
-
love was there
innerspace
of you and me
like a frozen lake
inside volcano
when our looks
collide like comets
we explored the love
exploded within
in my ...
11 years ago
14 comments:
ഈയിടെ എങ്ങാനും കണ്ണാടീ നോക്ക്യോ നിഗൂ
ഇത്തിരി ചിന്തിക്കാനുള്ള കഴിവുണ്ടെന്നതൊഴിച്ചാൽ അടിസ്ഥാനപരമായി നമ്മളും മൃഗങ്ങളല്ലേ?. ഉറങ്ങിക്കിടക്കുന്ന മൃഗം ഉണരുന്നതെപ്പോഴെന്നറിയില്ലല്ലൊ?.
നല്ല കവിത നിഗൂ. :)
ശരിയാണല്ലെ.......നല്ല കവിത..
സത്യമാണ് സാര്‍.. പക്ഷെ, പുറത്തു പറയാന്‍ പറ്റുമോ?
സത്യം
മനുഷ്യമൃഗം - ജയന്റെ സിനിമയാ.
സ്വയം തിരിച്ചറിയുന്നത് നല്ലതാണ്. കവിത കൊള്ളാം :-)
അപ്പോള്‍ ഇന്നാണ് സത്യത്തില്‍ ഒന്ന് ആലോചിച്ചുപോയത് അല്ലെ..?
കവിത നന്നായി, മാഷേ
:)
കേരളത്തിനഭമാനം. ഇങ്ങനെയുള്ള ഇരുകാലിമ്ര്ഗത്തിനെ നമുക്ക് വളറ്ത്താന്‍ പറ്റത്തില്ല കുട്ടാ...
ചിന്താ വിഷയം നന്നായി.
നന്ദി.
ശരിയാ....എല്ലാവരും എത്ര മാന്യമായി അഭിനയിക്കുന്നു.....
ശരിയാ....
മൃഗമല്ല മൃഗത്തേക്കാള്‍ വിവരമില്ലാത്ത് നികൃഷ്ടമായ ഏതോ ഒരു ജീവി.
അത്രയ്ക്ക് പരിതാപകരമല്ലേ ഈ ഇരുകാലി മൃഗത്തിന്റെ കാര്യം.
സസ്നേഹം,
ശിവ.
ആ സത്യ സന്ധത കൊള്ളാം...
സത്യം..
നമ്മെ ലജ്ജിപ്പിക്കാന്‍ പോന്ന യാദാര്‍ഥ്യം.
കുറച്ച് മനുഷ്യന്റെ അംശവും കാണേണ്ടതാണല്ലോ.
Post a Comment