Saturday, June 21, 2008

സുഖം...ദുഖം...

ദുഖമാണെനിക്കേറ്റം
പ്രിയങ്കരം
ദുഖമാണെന്‍
സാഫല്യം

ദുഖത്തിന്‍തണുപ്പിനെ മൂടും
കീറിയ കംബിളി സുഖം

ദുഖത്തിന്‍ മഴയെ തടുക്കും
കീറിയ കുട സുഖം

സുഖം കുരുടന്റെ
കേള്‍ക്കാത്ത
കര്‍ണപുടങ്ങള്‍ മാത്രം

സുഖം മാനസികരോഗിയുടെ
പൊട്ടിച്ചിരി മാത്രം

എവിടെയൊ പെയ്യുന്ന
മഴയാണു സുഖം

തലക്കുമുകളിലെ
പൊരി വെയിലാണു ദുഖം

ദുഖമല്ലൊ
സത്യം,
സനാതനം

4 comments:

Sharu (Ansha Muneer) said...

എവിടെയൊ പെയ്യുന്ന
മഴയാണു സുഖം

തലക്കുമുകളിലെ
പൊരി വെയിലാണു ദു:ഖം...

കൊള്ളാം :)

Sharu (Ansha Muneer) said...
This comment has been removed by the author.
siva // ശിവ said...

ഇന്നലെ വായിച്ചിരുന്നു... കമ്മന്റും പറഞ്ഞിരുന്നു...ഒരിക്കല്‍ കൂടി വായിച്ചു...

Unknown said...

ദുഖങ്ങള്‍ ആരുടെയും ജീവിതത്തില്‍ ഉണ്ടാകാതെ ഇരിക്കട്ടെ