Sunday, October 12, 2008

ഒന്നും എഴുതാത്ത ഡയറി

ഒന്നും എഴുതാത്ത ഡയറി
വന്ധ്യയുടെ ഗർഭപാത്രം പോലെ
ഒന്നും എഴുതാത്ത ഡയറി
പ്രണയിക്കപ്പെടാത്ത കാമുകിയെപ്പോലെ
ഒന്നും എഴുതാത്ത ഡയറി
വ്യർത്ഥമായ ഈ ജീവിതം പോലെ
ഒന്നും എഴുതാത്ത ഡയറിയിൽ
എന്തെല്ലാം എഴുതാമായിരുന്നു
കാമുകിക്ക്‌ രക്തം കൊണ്ടൊരു വരണമാല്യം
പാതി ഇരുളിലെ നടക്കാതിരുന്ന ചുംബനങ്ങൾ
വ്യർത്ഥയാത്രകളുടെ തേഞ്ഞു പോയ അസ്തിപഞ്ജരം
ഒരാളുടെ മീതെ പാഞ്ഞുപോയ തീവണ്ടിച്ക്രപ്പാടുകൾ
ഒന്നും എഴുതാത്ത ഡയറിയിൽ
ഒരു കുരുക്ക്‌ വരച്ച്‌
അതിൽ തൂങ്ങിച്ചാവുകയെങ്കിലും
ചെയ്യാമായിരുന്നു

Saturday, August 23, 2008

ഒരിക്കലെങ്കിലും---കവിത--

ഒരിക്കലെങ്കിലും---കവിത--

ഒരിക്കലെങ്കിലും
വരുമൊഎന്നരികില്

എന്‍ മനസ്സിന്‍മുറിവില്‍
വിരലോടിച്ചുപകരുമൊ
ഒരിക്കലെങ്കിലും
ഒരു സാന്ത്വനം

ഒരിക്കലെങ്കിലും
പ്രേമത്തിന്‍കിളിയായ്‌
എന്‍ മനസ്സിന്‍ചില്ലയില്‍
വന്നു പാടുമൊ

ഒരിക്കലെങ്കിലും
എന്നാത്മാവില്‍
അമ്പിളിയായ്‌
നിലാവ്‌
ചൊരിയുമൊ

ഒരിക്കലെങ്കിലും
എന്നകതാരില്‍
മഴയായ്‌പൊഴിയുമൊ


ഒരിക്കല്‍
ഒരിക്കല്‍ മാത്രം
എന്‍ വൃണിതമാംചേതനയെ
ഉമ്മ വച്ചുണര്‍ത്തുമൊ

ഒരിക്കല്‍മാത്രം

Friday, August 15, 2008

ഹൃദയ ഘടികാരം

ഹൃദയ ഘടികാരം
തുടിക്കുന്നുമൗനമായ്‌
ഹൃദന്തത്തിന്‍
കാതുകള്‍ക്കു മാത്രം
കേള്‍ക്കുംശബ്ദത്തില്‍

കേള്‍ക്കുന്നു ഞാന്‍
ജീവന്റെതുടിയൊച്ചയില്‍
ഒരു മഹാസാഗരസംഗീതം
ജീവന്റെ സംഗീതം

Saturday, July 26, 2008

ഞാന്‍ പ്രൊമിത്തിയുസ്‌

ഞാന്‍ പ്രൊമിത്തിയുസ്‌

ജീവന്റെ അഗ്നിയുമായി
ഭൂമിയില്‍ എത്തിയവന്‍

ജീവിതത്തിന്റെ
മണല്‍പ്പരപ്പില്‍
ബന്ധനസ്തന്‍

എങ്ങും ചങ്ങലകള്‍
ബന്ധങ്ങളുടെ
നീതികളുടെ
ആചാരങ്ങളുടെ

അനീതികളുടെ
മുന്‍ വിധികളുടെ
അനാചാരങ്ങളുടെ

എന്തിന്‌
സ്വന്തം ശരീരം തന്നെ
ഒരു ചങ്ങലയാണല്ലൊ

എന്റെ ഹ്രുദയം
കഴുകന്മാര്‍ക്ക്‌
എത്ര കൊത്തിയെടുത്തിട്ടും
കൊതിതീരുന്നില്ല
പക്ഷെ അത്‌ വീണ്ടും
തളിരിടുന്നു
ചോരയിറ്റിച്ചു കൊണ്ട്‌

ചിരപുരാതന
പ്രൊമിതിയൂസ്‌
നീ ഏകനല്ല
ഐതിഹ്യത്തിന്റെ
താളുകളില്‍നിന്ന്
പുറത്തു വന്ന്
നീയായി
മറ്റൊരാളായി
ഞാനായി
കാലത്തിലൂടെ
നീ സഞ്ചരിക്കുന്നു
കഴുകന്മാരുടെ
ചിറകടി കാതോര്‍ത്തു കൊണ്ട്‌

അവസാനത്തെ കഴുകന്റെ
ചിറകടി കാതോര്‍ത്തു കൊണ്ട്‌









Tuesday, July 22, 2008

എനിക്ക്‌ പുഴയെ ഭയമാണ്‌


എനിക്ക്‌ പുഴയെ ഭയമാണു


പുഴ ഏകാകിനിയായ
ഒരു ഭിക്ഷക്കാരിയാണു
സദാ അലയുകയാണവളുടെവിധി.....


ചിലപ്പൊഴവള്‍ മെലിഞ്ഞുണങ്ങി
ചിലപ്പോള്‍ വിതുമ്പിക്കരഞ്ഞ്‌
ചിലപ്പോള്‍ മാറത്ത്‌ ആര്‍ത്തലച്ച്‌
ചിലപ്പോള്‍ വേച്ച്‌ വേച്ച്‌
ചിലപ്പോള്‍ ആരെയൊ
പേടിച്ചെന്നപോല്‍കുതിച്ച്‌ പാഞ്ഞ്‌


പുഴയിലെ മണല്‍വാരല്‍
അവളുടെശരീരത്തില്‍
പടരുന്നആഭാസന്റെ വിരലുകളാണ്‌


പുഴയിലേക്ക്‌ മാലിന്യമൊഴുക്കുന്നവര്‍
വേശ്യയെ പ്രാപിക്കുന്ന
വിടന്മാരെപ്പോലെയാണ്‌


ഒടുവിലവള്‍ കടലിനെ
പ്രാപിക്കുന്നു
പ്രാണന്‍ മൃത്യുവിനെ എന്ന പോലെ


എനിക്ക്‌ പുഴയെ ഭയമാണ്‌
കാരണം പുഴ എകാകിനിയായ
ഒരു ഭ്രാന്തിയാണ്‌

Friday, July 11, 2008

ആരുടെ തോന്നലാണീ ഞാന്‍

ആരുടെ തോന്നലാണീ ഞാന്‍
ആരുടെ ഓര്‍മകളാണീ ഞാന്‍

ആരുടെ പ്രതിധ്വനിയാണെന്‍ വാക്കുകളില്‍
ആരുടെ കാഴചയാണെന്റെ കണ്ണുകളില്‍

ആരുടെ വേഗമാണെന്റെ കാലുകളില്‍
ആരുടെ ജീവനാണെന്റെ ഹൃദയത്തില്‍

ആരുടെ ശവമഞ്ചമാണെന്റെ ശരീരം
ആരുടെ ചിതാഗ്നിയാണെന്റെഓര്‍മ്മകള്‍

ആരുടെ പ്രേതക്കാഴ്ചകളാണെന്റെ ദുസ്വപ്നങ്ങള്‍
ഏത്‌ ശ്മശാനഭൂമിയാണെന്‍ മനസ്സ്‌

ഏത്‌ മുജ്ജന്മസ്മരണകളാന്റെ ചിന്തകള്‍
ഏത്‌ അഗ്നിപര്‍വതത്തിന്‍
ലാവയാണെന്റെ രക്തം

ആരുടെ തോന്നലാണു ഞാന്‍
എന്തിന്റെ ആവര്‍ത്തനമാണു ഞാന്‍


എനിക്കു പോലും വായിക്കാനാകാത്ത
ഏത്‌ വിക്രുതലിപിയാണെന്റെ ജീവിതം

നിന്റെ ശരീരംഒരു രുദ്ര വീണയാണു

നിന്റെ ശരീരംഒരു രുദ്ര വീണയാണു
ഞാനതില്‍ കടല്‍ഇരംബത്തിനു
കാതോര്‍ക്കുകയാണു

അപ്രാപ്യമായ കൊടുമുടിയാണു നീ
മല പാതികയറികിതക്കുന്ന
പഥിയനാണു ഞാന്‍

തിരയടിക്കുന്ന സമുദ്രമാണു നീ
നിന്റെ ശിഖരത്തില്‍ ചേക്കാറാന്‍
വലം വയ്ക്കുന്ന പക്ഷിയാണു ഞാന്‍

നിശ്ശബ്ദമായ ഒരു കാറ്റാണു നീ
അതില്‍ സൂര്യോദയത്തിനായി
ഉലയൂതുകയാണു ഞാന്‍

ത്രസിക്കുന്ന മണ്ണാണു നിന്‍ ശരീരം
ഉള്ളില്‍ ഉണങ്ങിയ വിത്തിനെ ഒളിപ്പിച്ച...

ഞാനാകുന്ന മഴ പെയ്യുവാന്‍
വിത്തിനെ മുളപ്പിച്ചെടുക്കുവാന്‍

Thursday, July 10, 2008

ബോഗന്‍ വില്ല


മാളിക വീടിന്റെമുറ്റത്തു നിന്നൊരു
ചെടിയുടെ പേരമ്മ പറഞ്ഞു
"കടലാസു ചെടി"
ചെടിയിലെ ചെഞ്ചായപൂക്കള്‍
തന്‍ പേരറിഞ്ഞുഞാന്‍,
"കടലാസുപൂക്കള്‍"
എനിക്കേറെ പ്രിയമായി
വര്‍ണ്ണങ്ങള്‍വാരിപ്പുതച്ചുനില്‍ക്കും,
കടലാസ്സുചെടിയെ
കുങ്കുമംവാരിപ്പൂശിയകടലാസുപൂക്കളെ


[ഒരിക്കല്‍ ഞാന്‍ വീടിനുചുറ്റും നട്ടുപിടിപ്പിക്കും...ഈ കടലാസുചെടികളെ...പല നിറങ്ങള്‍ വാരിവിതറി വീടിനു ചുറ്റും ഈ കടലാസുപൂക്കള്‍ പൂത്തുനില്‍ക്കും.. വീടിനു ഞാന്‍ പേരിടും..."പൂക്കളുടെ വീട്‌"...]


ഇന്നിപ്പൊള്‍ കുഞ്ഞുമോനെന്‍
വിരല്‍തുമ്പില്‍ തൂങ്ങി നടക്കവെ,
പൂത്തുനില്‍ക്കുമീകടലാസുചെടിയെ
നോക്കിപറയുന്നു,
"അച്ചാ..അതാ ബൊഗന്‍ വില്ല!"
അറിയുന്നു ഞാന്‍
ഏറെ കേട്ടൊരു ബൊഗന്‍വില്ലയാണത്രെ
ഈ കടലാസുചെടി!
പേരുകള്‍ വേറെയാണെങ്കിലും
ഞാനിന്നും സ്നേഹിപ്പൂ
കടലാസുപൂക്കള്‍
നിറഞ്ഞു നില്‍ക്കുമീബോഗന്‍ വില്ലയെ...


** 6 വയസ്സുള്ള മകന്‍ പറഞ്ഞാണു 35 വയസ്സുള്ളപോള്‍ ഞാന്‍ ബോഗന്‍ വില്ലയെ തിരിച്ചറിയുന്നത്‌...അറിവുകള്‍ ഉണ്ടാകുന്ന വിധത്തെപ്പറ്റി ഞാന്‍ ഒന്ന് ചിന്തിചു***

Wednesday, July 2, 2008

ഉണ്ടൊരാള്‍ പാരയായ്‌ മുന്നിലെപ്പൊഴും




ഉണ്ടൊരാള്‍ പാരയായ്‌ മുന്നിലെപ്പൊഴും
ഉണ്ടൊരാള്‍ പാരയായ്‌ പിന്നിലെപ്പൊഴും

ഉണ്ട്‌ പാരകള്‍ഇരുവശങ്ങളില്‍എപ്പൊഴും
മുന്നോട്ട്‌ നീങ്ങവേപാര നീങ്ങുന്നുമുന്നോട്ട്‌
വെയില്‍ കണക്കേ

പിന്നോട്ട്‌ നീങ്ങവേപാരയുണ്ട്‌ കൂടെ
നിഴല്‍ കണക്കേ

ഓടിനോക്കുന്നു ഞാന്‍
പാരയെത്തുന്നു പിന്നില്‍ഓടിക്കിതച്ച്‌

ഉറങ്ങിനോക്കുന്നു ഞാന്‍
പാരയെത്തുന്നു ‍ഉറക്കച്ഛേദങ്ങളായി

ഉണ്ടൊരു പാരകാലടിക്കീഴില്
‍ഭൂഗര്‍ഭത്തിലേക്ക്‌വലിക്കും പോല്‍

ഉണ്ടൊരു പാരഎന്നുള്ളിലെപ്പൊഴും
മൃത്യുരൂപനായ്‌
അദൃശ്യനായ്‌

Monday, June 30, 2008

ഉണ്ടൊരാള്‍ പാരയായ്‌

ഉണ്ടൊരാള്‍ പാരയായ്‌
മുന്നിലെപ്പൊഴും
ഉണ്ടൊരാള്‍ പാരയായ്‌
പിന്നിലെപ്പൊഴും

ഉണ്ട്‌ പാരകള്‍
ഇരുവശങ്ങളില്‍എപ്പൊഴും

മുന്നോട്ട്‌ നീങ്ങവേ
പാര നീങ്ങുന്നുമുന്നോട്ട്‌
വെയില്‍ കണക്കേ

പിന്നോട്ട്‌ നീങ്ങവേ
പാരയുണ്ട്‌ കൂടെ
നിഴല്‍ കണക്കേ

ഓടിനോക്കുന്നു ഞാന്‍
പാരയെത്തുന്നു പിന്നില്‍
ഓടിക്കിതച്ച്‌

ഉറങ്ങിനോക്കുന്നു ഞാന്‍
പാരയെത്തുന്നു
ദുസ്വപ്നങ്ങള്‍ തന്‍
ഉറക്കച്ഛേദങ്ങളായി

ഉണ്ടൊരു പാരകാലടിക്കീഴില്‍
ഭൂഗര്‍ഭത്തിലേക്ക്‌വലിക്കും പോല്‍

ഉണ്ടൊരു പാര
എന്നുള്ളിലെപ്പൊഴും

കാലരൂപനായ്‌
മൃത്യുരൂപനായ്‌

അദൃശ്യനായ്‌

Sunday, June 29, 2008

എന്റെ ഉള്ളിലൊരു മൃഗമുണ്ട്‌

എന്റെ ഉള്ളിലൊരുമൃഗമുണ്ട്‌

കൂര്‍ത്ത പല്ലുകള്‍കാണാതെ
ചുണ്ടുകള്‍ പാതിവിടര്‍ത്തി
ചിരിക്കുന്നു ഞാന്‍

കാലിലെ നഖമുനകള്‍കാണാതെ
ഷൂസണിയുന്നു ഞാന്‍

രാവിലെ ഭക്ഷിച്ചപച്ചമാംസത്തിന്‍
മണംമറയ്ക്കാന്‍ പല്ല്ബ്രഷ്‌ ചെയ്യുന്നു ഞാന്‍

തലയിലെ കൊമ്പ്‌ മറയ്ക്കാന്‍
മുടിവളര്‍ത്തിചീകിയൊതുക്കുന്നു ഞാന്‍

എന്റെ അമറല്‍
പൊട്ടിച്ചിരിയാക്കിമാറ്റുന്നു ഞാന്‍

നോക്കു, ഞാനൊരു
മാന്യനായ മൃഗമാണു

പക്ഷെ,ഇളം കന്യകകളെ
കാണുമ്പൊള്‍ മാത്രം
എന്റെ ദംഷ്ട്രകളുംകാല്‍
നഖങ്ങളുംപുറത്തു വരും

ഞാന്‍ അറിയാതെ
ഒന്നമറും..........

സ്ത്രീയുടെ ശരീരം അവളുടേതല്ല

"സ്ത്രീയുടെ പിന്‍ഭാഗം അവളുടേതല്ല"----ജീന്‍ പോള്‍ സാര്‍ത്ര്....
["സ്ത്രീയുടെ ശരീരംതന്നെ അവളുടേതല്ല"!.......ഈ.... "ഞാന്‍"...അമ്പമ്പട....ഞാനേ!!!!]
സ്ത്രീയുടെ അളകങ്ങള്‍
കാറ്റിനു സ്വന്തം
അവളുടെ കണ്ണുകള്‍
ആകാശനീലിമക്ക്‌ സ്വന്തം
ചുണ്ടുകള്‍ മഴവില്ലിനു സ്വന്തം
ചിരി കടല്‍ത്തിരകള്‍ക്ക്‌ സ്വന്തം

സ്ത്രീയുടെ ഉദരം
കുഞ്ഞുങ്ങള്‍ക്ക്‌ സ്വന്തം
അവളുടെ ശബ്ദം
വയലിനു സ്വന്തം
സ്തനങ്ങള്‍ ഹിമാനികള്‍ക്ക്‌ സ്വന്തം
മനസ്സ്‌ കാമുകനു സ്വന്തം

സ്ത്രീക്ക്‌ എന്താണു സ്വന്തമായിട്ടുള്ളത്‌?
അത്‌...അത്‌...സ്ത്രീകള്‍ തന്നെ പറയട്ടെഎന്താ?

[ഫെമിനിസ്റ്റുകളോട്‌....ഞാന്‍ ഒരിടത്തുമില്ലേ...വീട്ടിലുമില്ല...പത്തായത്തിലുമില്ല...]

Saturday, June 28, 2008

സ്ത്രീയുടെ ശരീരം അവളുടേതല്ല

"സ്ത്രീയുടെ പിന്‍ഭാഗം അവളുടേതല്ല"----ജീന്‍ പോള്‍ സാര്‍ത്ര്....
["സ്ത്രീയുടെ ശരീരംതന്നെ അവളുടേതല്ല"!.......
ഈ.... "ഞാന്‍"...അമ്പമ്പട....ഞാനേ!!!!]


സ്ത്രീയുടെ അളകങ്ങള്‍കാറ്റിനു സ്വന്തം
അവളുടെ കണ്ണുകള്‍ആകാശനീലിമക്ക്‌ സ്വന്തം
ചുണ്ടുകള്‍ മഴവില്ലിനു സ്വന്തം
ചിരി കടല്‍ത്തിരകള്‍ക്ക്‌ സ്വന്തം

സ്ത്രീയുടെ ഉദരം കുഞ്ഞുങ്ങള്‍ക്ക്‌ സ്വന്തം
അവളുടെ ശബ്ദം വയലിനു സ്വന്തം
സ്തനങ്ങള്‍ ഹിമാനികള്‍ക്ക്‌ സ്വന്തം
മനസ്സ്‌ കാമുകനു സ്വന്തം

സ്ത്രീക്ക്‌ എന്താണു സ്വന്തമായിട്ടുള്ളത്‌?

അത്‌...അത്‌...
സ്ത്രീകള്‍ തന്നെ പറയട്ടെ
എന്താ?


[ഫെമിനിസ്റ്റുകളോട്‌....ഞാന്‍ ഒരിടത്തുമില്ലേ...വീട്ടിലുമില്ല...പത്തായത്തിലുമില്ല...]

Tuesday, June 24, 2008

എന്റെ ഉള്ളിലൊരു

എന്റെ ഉള്ളിലൊരു
മൃഗമുണ്ട്‌

കൂര്‍ത്ത പല്ലുകള്‍കാണാതെ
ചുണ്ടുകള്‍ പാതിവിടര്‍ത്തി
ചിരിക്കുന്നു ഞാന്‍

കാലിലെ നഖമുനകള്‍കാണാതെ
ഷൂസണിയുന്നു ഞാന്‍

രാവിലെ ഭക്ഷിച്ച
പച്ചമാംസത്തിന്‍ മണം
മറയ്ക്കാന്‍ പല്ല്
ബ്രഷ്‌ ചെയ്യുന്നു ഞാന്‍

തലയിലെ കൊമ്പ്‌ മറയ്ക്കാന്‍
മുടിവളര്‍ത്തി
ചീകിയൊതുക്കുന്നു ഞാന്‍

എന്റെ അമറല്‍
പൊട്ടിച്ചിരിയാക്കി
മാറ്റുന്നു ഞാന്‍

നോക്കു, ഞാനൊരു
മാന്യനായ മൃഗമാണു


പക്ഷെ,ഇളം കന്യകകളെ
കാണുമ്പൊള്‍ മാത്രം
എന്റെ ദംഷ്ട്രകളും
കാല്‍ നഖങ്ങളും
പുറത്തു വരും
ഞാന്‍ അറിയാതെ
ഒന്നമറും..........

Monday, June 23, 2008

മഴ നനയുമ്പോള്‍ എന്റെ ശരീരം

മഴ നനയുമ്പോള്‍
എന്റെ ശരീരം
നഗ്നനായ കുരുവിയെപ്പൊലെ
കാലുകളില്‍ പങ്കായവുമായി
പറക്കാന്‍ തുടങ്ങുന്നു

മഴ നനയുമ്പോള്‍
വീട്‌ മുത്തശ്ശിയെപ്പോലെ
വിറച്ച്‌,കുളിര്‍ന്ന്

മഴ നനയുമ്പോള്‍
ക്ഷേത്രം ഒരു യോഗിയെപ്പോലെ
നിശ്ചലനായ്‌മന്ത്രങ്ങള്‍ ഉരുവിട്ട്‌

മഴ നനയുമ്പോള്‍
പുഴപാവകളുടെനൃത്തച്ചുവടുകളുമായി

മഴ നനയുമ്പോള്‍
ആല്‍മരം പതറാത്ത
യോധാവിനെപ്പോല്‍
ഉറച്ച്‌,ഉശിരാര്‍ന്ന്

മഴ നനയുമ്പോള്‍
ഭൂമി സുരതംകഴിഞ്ഞ
പെണ്ണിനെപ്പോല്‍
അമര്‍ന്ന്, അടങ്ങി

Saturday, June 21, 2008

സുഖം...ദുഖം...

ദുഖമാണെനിക്കേറ്റം
പ്രിയങ്കരം
ദുഖമാണെന്‍
സാഫല്യം

ദുഖത്തിന്‍തണുപ്പിനെ മൂടും
കീറിയ കംബിളി സുഖം

ദുഖത്തിന്‍ മഴയെ തടുക്കും
കീറിയ കുട സുഖം

സുഖം കുരുടന്റെ
കേള്‍ക്കാത്ത
കര്‍ണപുടങ്ങള്‍ മാത്രം

സുഖം മാനസികരോഗിയുടെ
പൊട്ടിച്ചിരി മാത്രം

എവിടെയൊ പെയ്യുന്ന
മഴയാണു സുഖം

തലക്കുമുകളിലെ
പൊരി വെയിലാണു ദുഖം

ദുഖമല്ലൊ
സത്യം,
സനാതനം

എങ്കില്‍.....എങ്കില്‍

‍ഭൂമിചലനം നിര്‍ത്തി
പെട്ടെന്നെങ്ങാനും
തെറിച്ചു പോകുമൊ

കാറ്റ്‌ ഒരു കാമുകിയെപ്പൊല്‍
ആരുടെയെങ്കിലും കൂടെ
ഒളിച്ചോടിപ്പോകുമൊ

മരങ്ങള്‍ പെട്ടെങ്ങാനും
വേരുകള്‍ പറിച്ചെടുത്തു
ഭൂമിയില്‍ നടക്കാനിറങ്ങുമൊ

സൂര്യന്റെ പ്രകാശം
കറന്റുപോകുന്നതു പോലെ
പെട്ടെന്നെങ്ങാനുംനിന്നുപോകുമൊ

മരിച്ചു പോയവര്‍
ജീവന്‍ വച്ചു
ഭൂമിയില്‍തിരിച്ചു വരുമൊ

കടല്‍ അലര്‍ച്ച നിര്‍ത്തി
മേഘങ്ങളെപോല്‍
ആകാശത്ത്‌
അലഞ്ഞ്‌ തിരിയുമൊ

എങ്കില്‍..
എങ്കില്‍...

സുഖം...ദുഖം...

.ദുഖമാണെനിക്കേറ്റംപ്രിയങ്കരം
ദുഖമാണെന്‍സാഫല്യം

ദുഖത്തിന്‍തണുപ്പിനെ മൂടും
കീറിയ കംബിളി സുഖം
ദുഖത്തിന്‍ മഴയെ തടുക്കും
കീറിയ കുട സുഖം
സുഖം കുരുടന്റെ
കേള്‍ക്കാത്ത
കര്‍ണപുടങ്ങള്‍ മാത്രം
സുഖം മാനസികരോഗിയുടെ
പൊട്ടിച്ചിരി മാത്രം


എവിടെയൊ പെയ്യുന്ന
മഴയാണു സുഖം
തലക്കുമുകളിലെ
പൊരി വെയിലാണു ദുഖം


ദുഖമല്ലൊ സത്യം,
സനാതനം........

Thursday, June 19, 2008

അന്നെന്റെ മനസ്സില്‍ കവിതയില്ലാതിരുന്നതിനാല്‍

അന്നെന്റെ മനസ്സില്‍
കവിതയില്ലാതിരുന്നതിനാല്‍
എത്രയൊ പ്രേമങ്ങള്‍നഷ്ടമായി
എത്ര കിളികള്‍തന്‍
ചിലംബൊച്ചകള്‍
കേള്‍ക്കാതെ പോയി
എത്ര മഴത്തുള്ളിതന്‍
തപ്പുകൊട്ടല്‍ കാണാതെ പോയി
എത്ര കണ്ണിണകളിലെ
മൊഴികള്‍വായിക്കാതെ പോയി
എത്രനിലാചന്ദനം
നുകരാതെ പോയി
അന്നെന്റെ മനസ്സില്‍
കവിതയില്ലാതിരുന്നതിനാല്‍
നിന്‍ കണ്ണുനീര്‍തുള്ളിതന്‍ഹര്‍ഷം
ഞാന്‍അറിയാതെ പോയി
അന്നെന്റെ മനസ്സില്‍
കവിതയില്ലാതിരുന്നതിനാല്‍
എനിക്കു എന്തെല്ലാം
എന്തെല്ലാംനഷ്ടമായി

'അതിനാല്‍
എനികെത്രയൊ
കവിതകള്‍നഷ്ടമായി

[reposted with short changes...]

Wednesday, June 18, 2008

അന്നെന്റെ മനസ്സില്‍

അന്നെന്റെ മനസ്സില്‍
കവിതയില്ലാതിരുന്നതിനാല്‍
എത്രയൊ പ്രേമങ്ങള്‍
നഷ്ടമായി
എത്ര കിളികള്‍തന്‍
ചിലംബൊച്ചകള്‍
കേള്‍ക്കാതെ പോയി
എത്ര മഴത്തുള്ളിതന്‍
തപ്പുകൊട്ടല്‍
കാണാതെ പോയി
എത്ര കണ്ണിണകളിലെ
മൊഴികള്‍വായിക്കാതെ പോയി
എത്രനിലാചന്ദനം
നുകരാതെ പോയി
അന്നെന്റെ മനസ്സില്‍
കവിതയില്ലാതിരുന്നതിനാല്‍
നിന്‍ കണ്ണുനീര്‍തുള്ളിതന്‍ഹര്‍ഷം
ഞാന്‍അറിയാതെ പോയി
അന്നെന്റെ മനസ്സില്‍
കവിതയില്ലാതിരുന്നതിനാല്‍
എനിക്കു എന്തെല്ലാം എന്തെല്ലാം
നഷ്ടമായി
അതിനാല്‍..
എനിക്ക്‌ എല്ലാം എല്ലാം
നഷ്ടമായി.

Sunday, June 15, 2008

മഴ

മുജ്ജന്മപാപങ്ങള്‍
‍ഉരുകിയൊലിക്കുന്നതാണു
മഴ
എന്റെ തലക്കു മുകളില്‍മഴ
കൂടും കൂട്ടികാത്തിരിക്കുന്നു
ഇടക്കിടെ പെയ്യുവാന്‍
മുറ്റത്തിറങ്ങുമ്പൊള്‍
‍മഴ
ചിണുങ്ങി.ചിണുങ്ങി
യാത്രക്കിറങ്ങുമ്പൊള്‍
മഴ
ആര്‍ത്തലച്ച്‌
കതിര്‍മണ്ടപത്തില്‍
മഴ
കണ്ണുനീര്‍പോലെഇറ്റിറ്റ്‌
മഴ എന്റെ ശിരസ്സില്‍ മാത്രം
തലയിലെഴുത്ത്‌
കഴുകി,കഴുകി
ശാപങ്ങളെ തെളിയിച്ചെടുക്കുന്നു
ഓര്‍ക്കാപ്പ്പുറത്താണുമഴ
അസമയത്താണുമഴ
ഞാന്‍ അവളിലേക്ക്‌
ഇറങ്ങുമ്പൊള്‍മഴക്കായി
കൊതിക്കുന്നു
പക്ഷെ അപ്പ്ലൊള്‍ മാത്രംമഴയില്ല
ആവശ്യമുള്ളപ്പൊള്‍മഴയില്ല
മഴയുള്ളപ്പൊള്‍അതിന്റെ
ആവശ്യവുമില്ല
മഴ
ഒരിക്കല്‍തോരാതെ
പെയ്യുമല്ലൊ
കത്തിയെരിയുന്ന
എന്റെചിതാഗ്നിയിലേക്ക്‌

Thursday, June 12, 2008

എനിക്കെന്റെ മുഖമൊന്നു കാണണം



എനിക്കെന്റെ

മുഖമൊന്നുകാണണം

കണ്ണാടിയിലല്ല

ഫോട്ടൊയിലുമല്ല

നേരിട്ട്‌മരിക്കുന്നതിനു മുന്‍പ്‌

ഒരിക്കലെങ്കിലും...



കണ്ണാടിയില്‍ കണ്ടത്‌

പല തരത്തിലുള്ള

വികൃതമുഖങ്ങള്

എല്ലാ കണ്ണാടിയും

ഞാന്‍ എറിഞ്ഞുടച്ചു

എന്റെ മുഖത്തിനു

പല രൂപമാണെന്നു

മറ്റുള്ളവരുടെ ഭാവത്തില്‍നിന്ന്

മനസ്സിലായി


അമ്മക്ക്‌ എന്റെ മുഖം

എറ്റവും സുന്ദരമായിരുന്നു

പ്രേമിച്ചപ്പൊള്‍ അവള്‍ക്കും.

പിരിഞ്ഞപ്പൊള്‍ അവള്‍പറഞ്ഞു

'എനിക്കീവൃത്തികെട്ട മുഖം കാണണ്ട'

കുഞ്ഞിനു അച്ഛന്റെമുഖം പ്രിയങ്കരം

രോഗിക്ക്‌ ഡൊക്ടറുടെമുഖം സുന്ദരം

എന്റെ മുഖം സുന്ദരമാണെന്നു

കരുതുന്ന ഒരാളെങ്കിലുമുണ്ട്‌

എന്റെ നായ..


അതെയ്‌..എനിക്കെന്റെമുഖമൊന്നു

കാണണം

ഒരിക്കലെങ്കിലും....

അതെത്ര വികൃതമാണെങ്കിലും

Tuesday, June 10, 2008

ദേവി നിന്‍ കണ്ണില്‍ നോക്കി നിന്നാല്‍



ദേവി നിന്‍ കണ്ണില്‍ നോക്കി നിന്നാല്‍

ദേവമന്ദാരങ്ങള്‍ പൂ ചൊരിയും

ദേവാംഗനെ നീ വന്നിടുമ്പോള്‍

ദേവദുന്ദുഭിതന്‍ തുടി മുഴങ്ങും
മന്ദസ്മിതംതൂകി നീ വന്നിടുമ്പോള്‍

മഞ്ഞു പൊഴിയുന്നു എന്‍ മനസ്സില്‍

നീയെന്തോ മൊഴിയുന്നു

വീണാ നാദം പോലെ

എന്നുള്ളില്‍ നിറയുന്നു

നാദബ്രഹ്മം
ഒന്നും വേണ്ടെനിക്കോമലാളെ

നിന്‍ മിഴി മുന കൊണ്ടൊരുനൊട്ടം മതി

നിന്‍ ചുണ്ടില്‍ വിടരും ചിരിപ്പൂവു മതി

നിന്‍ വിരല്‍ത്തുമ്പില്‍ ഒന്നു തൊട്ടാല്‍ മതി

ആയിരം ജന്മങ്ങള്‍ ഞാന്‍ കാത്തിരിക്കാം

ആരോമലേ നിന്നെ സ്വന്തമാക്കാന്‍

[ഇതൊരു ഗാനമാണ്‌.ആര്‍ക്കും സംഗീതം നല്‍കാം.പക്ഷെ ഞാനറിയാതെ ഉപയോഗിക്കരുത്‌...ഇത്തിരി ഗമയില്‍ത്തന്നെ ഇരിക്കട്ടെ അല്ലെ?

ഈ ഗാനത്തിന്റെ older post കൂടി ദയവായി ഒന്നു നോക്കുക...അതില്‍ ഒരു ചര്‍ച്ചയുണ്ട്‌...താങ്കളും അഭിപ്രായം പറഞ്ഞാലും.]

ദേവി നിന്‍ കണ്ണില്‍...





ദേവി നിന്‍ കണ്ണില്‍ നോക്കി നിന്നാല്‍
ദേവമന്ദാരങ്ങള്‍ പൂ ചൊരിയും
ദേവാംഗനെ നീ വന്നിടുമ്പോള്‍
ദേവദുന്ദുഭിതന്‍ തുടി മുഴങ്ങും


മന്ദസ്മിതംതൂകി നീ വന്നിടുമ്പോള്‍
മഞ്ഞു പൊഴിയുന്നു എന്‍ മനസ്സില്‍
നീയെന്തോ മൊഴിയുന്നു
മൃദു വീണാ നാദം പോലെ
എന്നുള്ളില്‍ നിറയുന്നു നാദബ്രഹ്മം


ഒന്നും വേണ്ടെനിക്കോമലാളെ
നിന്‍ മിഴി മുന കൊണ്ടൊരുനൊട്ടം മതി
നിന്‍ ചുണ്ടില്‍ വിടരും ചിരിപ്പൂവു മതി
നിന്‍ വിരല്‍ത്തുമ്പില്‍ ഒന്നു തൊട്ടാല്‍ മതി


ആയിരം ജന്മങ്ങള്‍ ഞാന്‍ കാത്തിരിക്കാം
ആരോമലേ നിന്നെ സ്വന്തമാക്കാന്‍


[ഇതൊരു ഗാനമാണ്‌.ആര്‍ക്കും സംഗീതം നല്‍കാം.പക്ഷെ ഞാനറിയാതെ ഉപയോഗിക്കരുത്‌...ഇത്തിരി ഗമയില്‍ത്തന്നെ ഇരിക്കട്ടെ അല്ലെ?


ഈ ഗാനത്തിന്റെ older post കൂടി ദയവായി ഒന്നു നോക്കുക...അതില്‍ ഒരു ചര്‍ച്ചയുണ്ട്‌...താങ്കളും അഭിപ്രായം പറഞ്ഞാലും.]

Monday, June 9, 2008

ദേവി നിന്‍ കണ്ണില്‍...









ദേവി നിന്‍ കണ്ണില്‍ നോക്കി നിന്നാല്‍

ദേവമന്ദാരങ്ങള്‍ പൂ ചൊരിയും

ദേവാംഗനെ നീ വന്നിടുമ്പോള്‍

ദേവദുന്ദുഭിതന്‍ തുടി മുഴങ്ങും

മന്ദസ്മിതംതൂകി നീ വന്നിടുമ്പോള്‍

മഞ്ഞു പൊഴിയുന്നു എന്‍ മനസ്സില്‍

നീയെന്തോ മൊഴിയുന്നു

മൃദു വീണാ നാദം പോലെ

എന്നുള്ളില്‍ നിറയുന്നു നാദബ്രഹ്മം



ഒന്നും വേണ്ടെനിക്കോമലാളെ

നിന്‍ മിഴി മുന കൊണ്ടൊരുനൊട്ടം മതി

നിന്‍ ചുണ്ടില്‍ വിടരും ചിരിപ്പൂവു മതി

നിന്‍ വിരല്‍ത്തുമ്പില്‍ ഒന്നു തൊട്ടാല്‍ മതി


ആയിരം ജന്മങ്ങള്‍ ഞാന്‍ കാത്തിരിക്കാം

ആരോമലേ നിന്നെ സ്വന്തമാക്കാന്‍


[ഇതൊരു ഗാനമാണ്‌.ആര്‍ക്കും സംഗീതം നല്‍കാം.പക്ഷെ ഞാനറിയാതെ ഉപയോഗിക്കരുത്‌...ഇത്തിരി ഗമയില്‍ത്തന്നെ ഇരിക്കട്ടെ അല്ലെ?

ഈ ഗാനത്തിന്റെ older post കൂടി ദയവായി ഒന്നു നോക്കുക...അതില്‍ ഒരു ചര്‍ച്ചയുണ്ട്‌...താങ്കളും അഭിപ്രായം പറഞ്ഞാലും.]

Sunday, June 8, 2008

ദേവി നിന്‍ കണ്ണില്‍ നോക്കി നിന്നാല്‍

[please see the new post also...]
click here

ദേവി നിന്‍ കണ്ണില്‍ നോക്കി നിന്നാല്‍ദേവമന്ദാരങ്ങള്‍
പൂ ചൊരിയും
ദേവാഗനെ നീ വന്നിടുമ്പോല്‍ദേവദുന്ദുഭിതന്‍
തുടി മുഴങ്ങും
മന്ദസ്മിതംതൂകി നീ വന്നിടുമ്പോള്‍മഞ്ഞു പൊഴിയുന്നു
എന്‍ മനസ്സില്‍ഒന്നും
വെണ്ടെനിക്കോമലാളെനിന്‍
മിഴി മുന കൊണ്ടൊരുനൊട്ടം മതിനിന്‍
ചുണ്ടില്‍ വിടരും ചിരിപ്പൂവു മതി
ആയിരം ജന്മങ്ങള്‍ ഞാന്‍ കാത്തിരിക്കം
അരോമലെ നിന്നെ സ്വന്തമാക്കാന്‍


[ഇതൊരു ഗാനമാണു.ആര്‍ക്കും സംഗീതം നല്‍കാം.പക്ഷെ ഞാനറിയാതെ ഉപയൊഗിക്കരുത്‌...ഇത്തിരി ഗമയില്‍ ഇരിക്കട്ടെ അല്ലെ?]

Thursday, June 5, 2008

അറിയാം

ഉറുംബിനെക്കൊണ്ടറിയാം
മധുരം എവിടെയാണെന്നു
തണുത്ത കാറ്റുകൊണ്ടറിയാം
മഴ എവിടെയാണെന്നു
നിന്റെ നോട്ടത്തില്‍ നിന്നറിയാം
പ്രേമസാഗരത്തിന്‍ ആഴം
നിന്റെ നെടുവീര്‍പ്പില്‍ നിന്നറിയാം
വിരഹത്തിന്‍ ഉഷ്ണപ്രവാഹം
കാമുകന്റെ ഹൃദയം
ഒരു ഭ്രാന്താലയമാണെന്നു
എനിക്കറിയാം
അലറുന്ന കടല്‍ചന്ദ്രനെ
അറിയുന്നപോലെ

അറിയാം

ഉറുംബിനെക്കൊണ്ടറിയാം
മധുരം എവിടെയാണെന്നു

തണുത്ത കാറ്റുകൊണ്ടറിയാം
മഴ എവിടെയാണെന്നു

നിന്റെ നോട്ടത്തില്‍ നിന്നറിയാം
പ്രേമസാഗരത്തിന്‍ ആഴം

നിന്റെ നെടുവീര്‍പ്പില്‍ നിന്നറിയാം
വിരഹത്തിന്‍ ഉഷ്ണപ്രവാഹം

കാമുകന്റെ ഹൃദയം
ഒരു ഭ്രാന്താലയമാണെന്നു
എനിക്കറിയാം
അലറുന്ന കടല്‍ചന്ദ്രനെ
അറിയുന്നപോലെ

ആരൊ എപ്പോഴും



ആരൊ എപ്പോഴും
ഉള്ളില്‍ ചിലമ്പുന്നു
ലോഹങ്ങളുരസും പോല്‍
‍കാറ്റ്‌ കിതക്കും പോല്‍


അസ്ഥികള്‍ പുണരും പോല്‍
‍ആരൊ എപ്പോഴുംപിന്തുടരുന്നു
പ്രേതാത്മാക്കള്‍പിറുപിറുക്കും പോല്‍
‍നിഴലിന്‍ സ്പര്‍ശനം പോല്‍


ആരൊ എപ്പോഴുംനോക്കുന്നു
പിന്നില്‍ നിന്നു കാറ്റു പോല്‍
‍മുകളില്‍ നിന്നു മഴ പോല്‍
‍ഉള്ളില്‍ നിന്നു മരണം പോല്‍


‍ആരൊ എപ്പൊഴും കിതക്കുന്നു
ഓടിത്തളര്‍ന്ന പോല്‍


ആരൊ എപ്പൊഴും കുതറുന്നു
വരിഞ്ഞുമുറുക്കിയപോല്‍


ആരൊ എപ്പൊഴുംകുറുകുന്നു;
പ്രാവുപോല്‍
ജീവന്‍ വെര്‍പെടും പോല്‍


ആരൊ എപ്പൊഴും
നോക്കികൊണ്ടിരിക്കുന്നു
തലകീഴായിനിന്നു
എപ്പൊഴും

Sunday, June 1, 2008

ഒരു പ്രണയഗീതം


നിന്റെ കണ്ണുകളുടെ

ഉള്‍‍ക്കാടുകളില്‍ മഴ

നിന്റെ ചിരിയില്‍

പൂക്കളുടെ ഹൃദയം


നിന്റെ ചുണ്ടുകള്‍

‍മഞ്ഞു പൊതിഞ്ഞ

കാവല്‍ മാടങ്ങള്‍


എന്റെ ശിരസ്സില്‍ മഴ

പെയ്തുകൊണ്ടെയിരിക്കുന്നു

ഓര്‍മ്മകള്‍ ഒലിച്ചിറങ്ങീ

കാഴ്ച മറയുന്നു


നീ കണ്ണുകളടക്കുന്നു

മഞ്ഞുകാലംപുസ്തകം

അടച്ചപോലെ


പകലിലേക്കു ഞാന്‍ ഓടുന്നു

മഴ എന്റെ മേല്‍

‍നിര്‍ത്താതെപെയ്യുന്നു


നീ സൂര്യകിരണത്തിന്റെ

ചിലന്തിവലയില്‍

‍കുരുങ്ങിയ പക്ഷി

ഞാന്‍ നുറുങ്ങിയഭൂപടത്തീന്റെ

പൊട്ടിയകഷണങ്ങള്‍


‍മഴയെ ശിരസ്സിലേറ്റി ഞാന്‍

ജന്മത്തിലൂടെ നടക്കുന്നു


നീയെന്നെ പ്രണയപൂര്‍വം

നോക്കുമ്പോള്‍

‍കാറ്റിന്റെ കെട്ടഴിയുന്നു

കടല്‍ ഉറക്കമുണരുന്നു

മഴ നിലക്കുന്നു

കാറ്റു അതിന്റെ

യാത്ര തുടങ്ങുന്നു

Monday, May 26, 2008

നീ


(സുഹാസിനിക്ക്‌)

നീ ഘനീഭവിച്ച

ഒരുഉപ്പു പ്രതിമയാണ്‌

പക്ഷെ നിന്നില്

‍ഒരു സാഗരം

അലയടിക്കുന്നുണ്ട്‌


നിന്റെ കണ്ണുകള്

‍ഉറഞ്ഞു പോയ

ഒരു കൃഷ്ണശിലയാണ്‌

പക്ഷെ അതില്‍

പരല്‍ മീനുകള്

‍ഓടിക്കളിക്കുന്നുണ്ട്‌


നീ ഉറഞ്ഞുപോയ

ഒരു മഞ്ഞു തടാകമാണ്‌

പക്ഷെ നീ

കാത്തിരിക്കുന്നുണ്ട്‌

സൂര്യശരങ്ങളേറ്റ്‌

സ്വയം അലിയുവാന്

‍ഒരു നദിയായ്‌

പതഞ്ഞൊഴുകുവാന്‍


Sunday, May 25, 2008

പഴയ കാമുകിയെ കാണുമ്പോള്‍


(അവള്‍ക്ക്‌)

പഴയ കാമുകിയെ കാണുമ്പോള്‍‍

അവളുടെ കവിളുകളിള്‍

‍പച്ചക്കുതിരകള്‍ ഇല്ലായിരുന്നു


അവളുടെ കണ്ണുകളില്

‍നഷ്ട സ്വപ്നങ്ങളുടെ

ചിതഫലകങ്ങള്‍‍

അവളുടെ ഉദരം

കൊയ്തുകഴിഞ്ഞ പാടം

അവളുടെ ഹൃദയം

കിതക്കുന്നഒരു ബലൂണ്‍

‍കനിയെ പഴുത്ത പഴം

അവളുടെ ശരീരം


പഴയ കാമുകിയെ കാണുമ്പോള്‍

‍അവളുടെ കവിളുകളില്‍

കുങ്കുമപ്പാടം ഇല്ലായിരുന്നു

അത്‌ അവളുടെ

മകളുടെ കവിളുകളില്‍

പടര്‍ന്നിരുന്നു