നിന്റെ മുറിഞ്ഞ ചുണ്ടുകളില്‍ നിന്ന്
ശ്രുതി പൊട്ടിയ കമ്പികള്‍
വ്യഥിതമായി പാടുന്നു
നിന്റെ മാറില്‍ നിന്ന്
ചെമ്മരിയാടുകള്‍
കുന്നിറങ്ങുന്നു
നിന്റെ നാഭിയുടെ തടാകത്തില്‍
മഴ നിലക്കാതെ
പെയ്യുന്നു
നിന്റെ ഉദരം
ശിശുക്കളുടെ ഒരു
തമോഗര്‍ത്തമാണ്
ഭൂമിയുടെ ഉള്ളിലേക്ക്
കടക്കാന്‍ നിന്റെ
ഗുഹാഗഹ്വരങ്ങള്‍ മതി
പുറത്തേക്ക് വരുന്നതാകട്ടെ
നിന്റെ കണ്ണുകളിലെ
പ്രകാശവര്‍ഷങ്ങളിലൂടെയും