(സുഹാസിനിക്ക്)
നീ ഘനീഭവിച്ച
ഒരുഉപ്പു പ്രതിമയാണ്
പക്ഷെ നിന്നില്
ഒരു സാഗരം
അലയടിക്കുന്നുണ്ട്
നിന്റെ കണ്ണുകള്
ഉറഞ്ഞു പോയ
ഒരു കൃഷ്ണശിലയാണ്
പക്ഷെ അതില്‍
പരല്‍ മീനുകള്
ഓടിക്കളിക്കുന്നുണ്ട്
നീ ഉറഞ്ഞുപോയ
ഒരു മഞ്ഞു തടാകമാണ്
പക്ഷെ നീ
കാത്തിരിക്കുന്നുണ്ട്
സൂര്യശരങ്ങളേറ്റ്
സ്വയം അലിയുവാന്
ഒരു നദിയായ്
പതഞ്ഞൊഴുകുവാന്‍