ഒന്നും എഴുതാത്ത ഡയറി
വന്ധ്യയുടെ ഗർഭപാത്രം പോലെ
ഒന്നും എഴുതാത്ത ഡയറി
പ്രണയിക്കപ്പെടാത്ത കാമുകിയെപ്പോലെ
ഒന്നും എഴുതാത്ത ഡയറി
വ്യർത്ഥമായ ഈ ജീവിതം പോലെ
ഒന്നും എഴുതാത്ത ഡയറിയിൽ
എന്തെല്ലാം എഴുതാമായിരുന്നു
കാമുകിക്ക് രക്തം കൊണ്ടൊരു വരണമാല്യം
പാതി ഇരുളിലെ നടക്കാതിരുന്ന ചുംബനങ്ങൾ
വ്യർത്ഥയാത്രകളുടെ തേഞ്ഞു പോയ അസ്തിപഞ്ജരം
ഒരാളുടെ മീതെ പാഞ്ഞുപോയ തീവണ്ടിച്ക്രപ്പാടുകൾ
ഒന്നും എഴുതാത്ത ഡയറിയിൽ
ഒരു കുരുക്ക് വരച്ച്
അതിൽ തൂങ്ങിച്ചാവുകയെങ്കിലും
ചെയ്യാമായിരുന്നു