ഒന്നും എഴുതാത്ത ഡയറി
വന്ധ്യയുടെ ഗർഭപാത്രം പോലെ
ഒന്നും എഴുതാത്ത ഡയറി
പ്രണയിക്കപ്പെടാത്ത കാമുകിയെപ്പോലെ
ഒന്നും എഴുതാത്ത ഡയറി
വ്യർത്ഥമായ ഈ ജീവിതം പോലെ
ഒന്നും എഴുതാത്ത ഡയറിയിൽ
എന്തെല്ലാം എഴുതാമായിരുന്നു
കാമുകിക്ക് രക്തം കൊണ്ടൊരു വരണമാല്യം
പാതി ഇരുളിലെ നടക്കാതിരുന്ന ചുംബനങ്ങൾ
വ്യർത്ഥയാത്രകളുടെ തേഞ്ഞു പോയ അസ്തിപഞ്ജരം
ഒരാളുടെ മീതെ പാഞ്ഞുപോയ തീവണ്ടിച്ക്രപ്പാടുകൾ
ഒന്നും എഴുതാത്ത ഡയറിയിൽ
ഒരു കുരുക്ക് വരച്ച്
അതിൽ തൂങ്ങിച്ചാവുകയെങ്കിലും
ചെയ്യാമായിരുന്നു
14 comments:
ഒന്നുമില്ല്ന്നെ...ഞാന് എല്ലാ കൊല്ലവും
ഡയറി വാങിക്കും...ഒന്നും എഴുതുകയുമില്ല...
എഴുതാതെ കിടക്കുന്ന ഡയറികള്...
അപ്പൊള് തൊന്നിയ ശിഥിലചിന്തകള്...
.അത്രമത്രം...
ഹോ...എത്രയാ ചിന്തകള്‍...ഇതെങ്കിലും എഴുതൂ ആ ഡയറിയില്‍...
എന്റെ ഡയറിയുടെ കാര്യമാണോ ഇത്?
എഴുതാതിരിക്കുന്നതാണ് നല്ലത് , അല്ലെ?
എപ്പൊഴെങ്കിലും എഴുതപ്പെടാവുന്ന വരികള്‍ കാത്ത് അത് അവിടെ ഇരിക്കട്ടെ.
ഗോപക്,
എഴുതാത്തത് അതി മനോഹരം!!!
അതെ..ലതി പറഞ്ഞതു തന്നെ വാസ്തവം.
thanks...
siva,
anil,
lathi,
smitha,
for your come !
and coments.........
nannyi gopak
എഴുതിയ ഡയറികളേക്കാള്‍ എഴുതാത്ത ഡയറികളാണു എന്റെ കയ്യിലുമുള്ളത്. കുരുക്കില്‍ ചത്താല്‍ പിന്നെ എഴുത്ത് നിലക്കില്ലേ..
ഒന്നുമെഴുതിയില്ലെന്ന് കരുതി തൂങ്ങിച്ചാവുകയൊന്നും വേണ്ടാട്ടോ. :-)
ഇപ്പോൾ എന്തൊക്കെയോ എഴുതുന്നുണ്ടല്ലോ
ഹൊ ആ ഡയറി ഇനി എന്തിന് കൊള്ളും മാഷേ
എനിക്കു പിറക്കാതെ പോയ ഉണ്ണികളാണല്ലോ നിങ്ങള്‍ എന്ന് ഡയറി ഗോപകിന്റെ കവിതകളെ നോക്കി വിലപിക്കുന്നുണ്ടാവാം.
ഇനി എഴുതിയാലും മതീന്നേ...
വൈകിയിട്ടൊന്നുമില്ല.
shiva paranha pole ee varikalenkilum ezhuthi vekkoo...
nalla kavitha.
Post a Comment