Thursday, July 16, 2009

വ്യഥിതഗാനം

നിന്റെ മുറിഞ്ഞ ചുണ്ടുകളില്‍ നിന്ന്

ശ്രുതി പൊട്ടിയ കമ്പികള്‍

വ്യഥിതമായി പാടുന്നു

നിന്റെ മാറില്‍ നിന്ന്

ചെമ്മരിയാടുകള്‍

കുന്നിറങ്ങുന്നു

നിന്റെ നാഭിയുടെ തടാകത്തില്‍

മഴ നിലക്കാതെ

പെയ്യുന്നു

നിന്റെ ഉദരം

ശിശുക്കളുടെ ഒരു

തമോഗര്‍ത്തമാണ്

ഭൂമിയുടെ ഉള്ളിലേക്ക്

കടക്കാന്‍ നിന്റെ

ഗുഹാഗഹ്വരങ്ങള്‍ മതി

പുറത്തേക്ക് വരുന്നതാകട്ടെ

നിന്റെ കണ്ണുകളിലെ

പ്രകാശവര്‍ഷങ്ങളിലൂടെയും

7 comments:

ശ്രീ said...

നന്നായി, മാഷേ

താരകൻ said...

കൊള്ളാം..പ്രകാശവർഷം(light year) rain of light..എന്ന അർഥത്തിലാണ് ഉപയൊഗിച്ചിരിക്കുന്നത് എന്ന് കരുതുന്നു

OAB/ഒഎബി said...

കവിതയിൽ എന്തൊക്കെയോ ഉണ്ട് എന്നുറപ്പാ‍...
ചില വാക്കുകളുടെ അർത്ഥമൊന്നും എനിക്കറിയില്ല.
ഏതോ ഒരു ഗ്രഹത്തെയാണൊ ഉദ്ധേശിച്ചത്?

ഗോപക്‌ യു ആര്‍ said...

നന്ദി..
ശ്രീ
താരകന്‍
ഒഎബി....

raadha said...

nannayittundu tto.

Anil cheleri kumaran said...

നന്നായിട്ടുണ്ട്. ഇഷ്ടപ്പെട്ടു.

മാന്മിഴി.... said...

hi...Gopak gee..........ente comment alle aadyam kittiyath...........??