Saturday, June 21, 2008

എങ്കില്‍.....എങ്കില്‍

‍ഭൂമിചലനം നിര്‍ത്തി
പെട്ടെന്നെങ്ങാനും
തെറിച്ചു പോകുമൊ

കാറ്റ്‌ ഒരു കാമുകിയെപ്പൊല്‍
ആരുടെയെങ്കിലും കൂടെ
ഒളിച്ചോടിപ്പോകുമൊ

മരങ്ങള്‍ പെട്ടെങ്ങാനും
വേരുകള്‍ പറിച്ചെടുത്തു
ഭൂമിയില്‍ നടക്കാനിറങ്ങുമൊ

സൂര്യന്റെ പ്രകാശം
കറന്റുപോകുന്നതു പോലെ
പെട്ടെന്നെങ്ങാനുംനിന്നുപോകുമൊ

മരിച്ചു പോയവര്‍
ജീവന്‍ വച്ചു
ഭൂമിയില്‍തിരിച്ചു വരുമൊ

കടല്‍ അലര്‍ച്ച നിര്‍ത്തി
മേഘങ്ങളെപോല്‍
ആകാശത്ത്‌
അലഞ്ഞ്‌ തിരിയുമൊ

എങ്കില്‍..
എങ്കില്‍...

4 comments:

OAB/ഒഎബി said...

ഒരെങ്കിലുമില്ലെന്റെ നിഗൂ....അതു പോ‍ല്‍ ഒരു നാള്‍ വരിക (വരുത്തുക) തന്നെ ചെയ്യും.

നന്ദു said...

അന്നീ ഭൂമി ഇരുളും!.

എന്റെ ഒരു സുഹൃത്ത് ഒരിക്കൽ യൂണിവേഴ്സിറ്റി കോളേജിനെതിർവശത്തുള്ള മലയാളം ഡിപ്പാർട്ട്മെന്റിന്റെ ഒരു മൂലയ്ക്കലിരുന്ന് “സാമി” യുടെ ബലത്തിൽ ഇതുപോലേതാണ്ടൊക്കെ പറഞ്ഞിരുന്നു, കേട്ടു നിൽക്കാൻ ഞങ്ങളെപ്പോലെ കുറേപ്പേരും (അദ്ദേഹം ഇന്ന് പ്രശസ്ഥനായ ഒരു എഴ്ത്തുകാരനും പത്രപ്രവർത്തകനും ആണ്!.)

ജിജ സുബ്രഹ്മണ്യൻ said...

ഇന്നലെ വൈകിട്ടെന്തായിരുന്നു പരിപാടി .. അല്ലാ കെട്ടു വിട്ടില്ലെങ്കില്‍ അല്പം മോരും വെള്ളം കുടിക്കാരുന്നില്ലേ ന്നു ചോദിച്ചതാ ഹ ഹ ഹ

പിണങ്ങണ്ടാ ട്ടോ.ന്‍ല്ല ചിന്തകള്‍..ഞാന്‍ ഒന്നു അലോചിച്ചു നോക്കി മരങ്ങള്‍ നാളെ നമ്മളെ പോലെ നടക്കാനിറങ്ങിയാല്‍ എന്തായിരിക്കും അവസ്ഥ..നല്ല രസമായിരിക്കും അല്ലെ..ദിനോസറുകള്‍ വരുമ്പോള്‍ നമ്മള്‍ ഓടുന്നതു പോലെ മരങ്ങള്‍ വരുമ്പോള്‍ അവയുടെ അടിയില്‍ പെടാതിരിക്കാന്‍ പതുങ്ങി ഇരിക്കേണ്ടി വരും ,..അല്ലാ എവിടെ പതുങ്ങും ???

SreeDeviNair.ശ്രീരാഗം said...

നിഗൂഢഭൂമി..
ഈകവിതയില്‍.
എന്തോ ഒരു..
നിഗൂഢത.
എനിക്കുതോന്നുന്നു...