Sunday, June 29, 2008

സ്ത്രീയുടെ ശരീരം അവളുടേതല്ല

"സ്ത്രീയുടെ പിന്‍ഭാഗം അവളുടേതല്ല"----ജീന്‍ പോള്‍ സാര്‍ത്ര്....
["സ്ത്രീയുടെ ശരീരംതന്നെ അവളുടേതല്ല"!.......ഈ.... "ഞാന്‍"...അമ്പമ്പട....ഞാനേ!!!!]
സ്ത്രീയുടെ അളകങ്ങള്‍
കാറ്റിനു സ്വന്തം
അവളുടെ കണ്ണുകള്‍
ആകാശനീലിമക്ക്‌ സ്വന്തം
ചുണ്ടുകള്‍ മഴവില്ലിനു സ്വന്തം
ചിരി കടല്‍ത്തിരകള്‍ക്ക്‌ സ്വന്തം

സ്ത്രീയുടെ ഉദരം
കുഞ്ഞുങ്ങള്‍ക്ക്‌ സ്വന്തം
അവളുടെ ശബ്ദം
വയലിനു സ്വന്തം
സ്തനങ്ങള്‍ ഹിമാനികള്‍ക്ക്‌ സ്വന്തം
മനസ്സ്‌ കാമുകനു സ്വന്തം

സ്ത്രീക്ക്‌ എന്താണു സ്വന്തമായിട്ടുള്ളത്‌?
അത്‌...അത്‌...സ്ത്രീകള്‍ തന്നെ പറയട്ടെഎന്താ?

[ഫെമിനിസ്റ്റുകളോട്‌....ഞാന്‍ ഒരിടത്തുമില്ലേ...വീട്ടിലുമില്ല...പത്തായത്തിലുമില്ല...]

3 comments:

SreeDeviNair.ശ്രീരാഗം said...

സ്ത്രീകളുടെ..
ബുദ്ധി,അറിവ്,വിവേകം,
സ്നേഹം,സഹിഷ്ണത,
ദയ,പരോപകാരം,
വാത്സല്യം,കരുതല്‍,
ഇവയൊക്കെ,
സ്ത്രീകള്‍ക്ക് മാത്രം,
സ്വന്തം.....


തെറ്റാണെങ്കില്‍,
ക്ഷമിക്കുക..

ഗോപക്‌ യു ആര്‍ said...

u wisely said it...thank u...

ശ്രീ said...

:)