Thursday, June 5, 2008

അറിയാം

ഉറുംബിനെക്കൊണ്ടറിയാം
മധുരം എവിടെയാണെന്നു
തണുത്ത കാറ്റുകൊണ്ടറിയാം
മഴ എവിടെയാണെന്നു
നിന്റെ നോട്ടത്തില്‍ നിന്നറിയാം
പ്രേമസാഗരത്തിന്‍ ആഴം
നിന്റെ നെടുവീര്‍പ്പില്‍ നിന്നറിയാം
വിരഹത്തിന്‍ ഉഷ്ണപ്രവാഹം
കാമുകന്റെ ഹൃദയം
ഒരു ഭ്രാന്താലയമാണെന്നു
എനിക്കറിയാം
അലറുന്ന കടല്‍ചന്ദ്രനെ
അറിയുന്നപോലെ

7 comments:

CHANTHU said...

നിമിത്തങ്ങളിലൂടെ അറിവറിയുന്ന ഈ വരികളുടെ നിമിത്തം എനിക്കറിയാം.
(അഭിനന്ദനം, നല്ല വരികള്‍)

ശ്രീ said...

കൊള്ളാം മാഷേ... മനോഹരമായ വരികള്‍!

ജിജ സുബ്രഹ്മണ്യൻ said...

ഈച്ചയെ നോക്കിയാലറിയാം ചക്കപ്പഴം എവിടെ ആണെന്നു....ഹ ഹ ഹ കൊള്ളാം ട്ടോ വരികള്‍

ഫസല്‍ ബിനാലി.. said...

അഭിനന്ദനം, നല്ല വരികള്‍

ജിജ സുബ്രഹ്മണ്യൻ said...

ശ്യോ..താങ്ങിയതല്ലാട്ടോ ..നല്ല വരികള്‍ ആണു..അതു പോലെ എഴുതാന്‍ ഞാന്‍ ഒന്നു ശ്രമിച്ചു നോക്കിയതാ..എനിക്കു പറ്റില്ല കവിത എഴുതാന്‍ ഹ ഹ ഹ ..ക്ഷമിച്ചു കള..ഒന്നൂല്ലേലും നമ്മള്‍ അയല്‍നാട്ടുകാര്‍ അല്ലേ

Jayasree Lakshmy Kumar said...

നല്ല വരികള്‍. ഇഷ്ടമായി

ഗോപക്‌ യു ആര്‍ said...

കാന്താരിക്കുട്ടിയുടെ ആ വരികള്‍ എന്നെ വല്ലാതെ ചിരിപ്പിചു.
ഊണു കഴീക്കുമ്പൊള്‍ അതു പറഞ്ഞ്‌
ഞങ്ങള്‍ ചിരിചു...അതുകൊണ്ടു എഴുതിയതാണു... take it easy...
നന്ദി..ശ്രീ..ചന്തു..ഫസല്‍..ലക്ഷ്മി......വീണ്ടും വരിക....