Tuesday, June 24, 2008

എന്റെ ഉള്ളിലൊരു

എന്റെ ഉള്ളിലൊരു
മൃഗമുണ്ട്‌

കൂര്‍ത്ത പല്ലുകള്‍കാണാതെ
ചുണ്ടുകള്‍ പാതിവിടര്‍ത്തി
ചിരിക്കുന്നു ഞാന്‍

കാലിലെ നഖമുനകള്‍കാണാതെ
ഷൂസണിയുന്നു ഞാന്‍

രാവിലെ ഭക്ഷിച്ച
പച്ചമാംസത്തിന്‍ മണം
മറയ്ക്കാന്‍ പല്ല്
ബ്രഷ്‌ ചെയ്യുന്നു ഞാന്‍

തലയിലെ കൊമ്പ്‌ മറയ്ക്കാന്‍
മുടിവളര്‍ത്തി
ചീകിയൊതുക്കുന്നു ഞാന്‍

എന്റെ അമറല്‍
പൊട്ടിച്ചിരിയാക്കി
മാറ്റുന്നു ഞാന്‍

നോക്കു, ഞാനൊരു
മാന്യനായ മൃഗമാണു


പക്ഷെ,ഇളം കന്യകകളെ
കാണുമ്പൊള്‍ മാത്രം
എന്റെ ദംഷ്ട്രകളും
കാല്‍ നഖങ്ങളും
പുറത്തു വരും
ഞാന്‍ അറിയാതെ
ഒന്നമറും..........

14 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഈയിടെ എങ്ങാനും കണ്ണാടീ നോക്ക്യോ നിഗൂ

നന്ദു said...

ഇത്തിരി ചിന്തിക്കാനുള്ള കഴിവുണ്ടെന്നതൊഴിച്ചാൽ അടിസ്ഥാനപരമായി നമ്മളും മൃഗങ്ങളല്ലേ?. ഉറങ്ങിക്കിടക്കുന്ന മൃഗം ഉണരുന്നതെപ്പോഴെന്നറിയില്ലല്ലൊ?.
നല്ല കവിത നിഗൂ. :)

മാന്മിഴി.... said...

ശരിയാണല്ലെ.......നല്ല കവിത..

സജി said...

സത്യമാണ് സാര്‍.. പക്ഷെ, പുറത്തു പറയാന്‍ പറ്റുമോ?

Sharu (Ansha Muneer) said...

സത്യം

Bindhu Unny said...

മനുഷ്യമൃഗം - ജയന്റെ സിനിമയാ.
സ്വയം തിരിച്ചറിയുന്നത് നല്ലതാണ്. കവിത കൊള്ളാം :-)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

അപ്പോള്‍ ഇന്നാണ് സത്യത്തില്‍ ഒന്ന് ആലോചിച്ചുപോയത് അല്ലെ..?

ശ്രീ said...

കവിത നന്നായി, മാഷേ
:)

OAB/ഒഎബി said...

കേരളത്തിനഭമാനം. ഇങ്ങനെയുള്ള ഇരുകാലിമ്ര്ഗത്തിനെ നമുക്ക് വളറ്ത്താന്‍ പറ്റത്തില്ല കുട്ടാ...
ചിന്താ വിഷയം നന്നായി.
നന്ദി.

siva // ശിവ said...

ശരിയാ....എല്ലാവരും എത്ര മാന്യമായി അഭിനയിക്കുന്നു.....

siva // ശിവ said...

ശരിയാ....

മൃഗമല്ല മൃഗത്തേക്കാള്‍ വിവരമില്ലാത്ത് നികൃഷ്ടമായ ഏതോ ഒരു ജീവി.

അത്രയ്ക്ക് പരിതാപകരമല്ലേ ഈ ഇരുകാലി മൃഗത്തിന്റെ കാര്യം.

സസ്നേഹം,
ശിവ.

ഗീത said...

ആ സത്യ സന്ധത കൊള്ളാം...

സിനി said...

സത്യം..
നമ്മെ ലജ്ജിപ്പിക്കാന്‍ പോന്ന യാദാര്‍ഥ്യം.

മുസാഫിര്‍ said...

കുറച്ച് മനുഷ്യന്റെ അംശവും കാണേണ്ടതാണല്ലോ.