ആരൊ എപ്പോഴും
ഉള്ളില്‍ ചിലമ്പുന്നു
ലോഹങ്ങളുരസും പോല്‍
കാറ്റ് കിതക്കും പോല്‍
അസ്ഥികള്‍ പുണരും പോല്‍
ആരൊ എപ്പോഴുംപിന്തുടരുന്നു
പ്രേതാത്മാക്കള്പിറുപിറുക്കും പോല്‍
നിഴലിന് സ്പര്‍ശനം പോല്‍
ആരൊ എപ്പോഴുംനോക്കുന്നു
പിന്നില്‍ നിന്നു കാറ്റു പോല്‍
മുകളില്‍ നിന്നു മഴ പോല്‍
ഉള്ളില്‍ നിന്നു മരണം പോല്‍
ആരൊ എപ്പൊഴും കിതക്കുന്നു
ഓടിത്തളര്‍ന്ന പോല്‍
ആരൊ എപ്പൊഴും കുതറുന്നു
വരിഞ്ഞുമുറുക്കിയപോല്
ആരൊ എപ്പൊഴുംകുറുകുന്നു;
പ്രാവുപോല്‍
ജീവന് വെര്‍പെടും പോല്‍
ആരൊ എപ്പൊഴും
നോക്കികൊണ്ടിരിക്കുന്നു
തലകീഴായിനിന്നു
എപ്പൊഴും
2 comments:
സാധാരണ എന്റെ മറ്റു ബ്ലൊഗ്കലില് പോസ്റ്റ് ചെയ്യുന്നത് തനിമലയാളതില് വരാറില്ല.അതുകൊണ്ടു പരീക്ഷണമായി നോക്കിയതാണു.റീപൊസ്റ്റിംഗ് ഇഷ്ടപ്പെടാതവര് ക്ഷമിചാലും!
ഇത് ഇതിനു മുന്‍പ് പോസ്റ്റ് ചെയ്തതു വായിച്ചിരുന്നു. അപ്പോഴേ ഇഷ്ടമായിരുന്നു. ഇപ്പോള്‍ വരികള്‍ റീഅറേഞ്ജ് ചെയ്തപ്പോള്‍ വായന കുറെ കൂടെ എളുപ്പമായി
Post a Comment