Sunday, June 29, 2008

എന്റെ ഉള്ളിലൊരു മൃഗമുണ്ട്‌

എന്റെ ഉള്ളിലൊരുമൃഗമുണ്ട്‌

കൂര്‍ത്ത പല്ലുകള്‍കാണാതെ
ചുണ്ടുകള്‍ പാതിവിടര്‍ത്തി
ചിരിക്കുന്നു ഞാന്‍

കാലിലെ നഖമുനകള്‍കാണാതെ
ഷൂസണിയുന്നു ഞാന്‍

രാവിലെ ഭക്ഷിച്ചപച്ചമാംസത്തിന്‍
മണംമറയ്ക്കാന്‍ പല്ല്ബ്രഷ്‌ ചെയ്യുന്നു ഞാന്‍

തലയിലെ കൊമ്പ്‌ മറയ്ക്കാന്‍
മുടിവളര്‍ത്തിചീകിയൊതുക്കുന്നു ഞാന്‍

എന്റെ അമറല്‍
പൊട്ടിച്ചിരിയാക്കിമാറ്റുന്നു ഞാന്‍

നോക്കു, ഞാനൊരു
മാന്യനായ മൃഗമാണു

പക്ഷെ,ഇളം കന്യകകളെ
കാണുമ്പൊള്‍ മാത്രം
എന്റെ ദംഷ്ട്രകളുംകാല്‍
നഖങ്ങളുംപുറത്തു വരും

ഞാന്‍ അറിയാതെ
ഒന്നമറും..........

8 comments:

Doney said...

അങ്ങനെ മൃഗം പുറത്തുവരുന്നത് ശരിയാണോ ആശാനേ..??

siva // ശിവ said...

ഒരിക്കല്‍ കൂടി വായിച്ചു.

സസ്നേഹം,

ശിവ

ജിജ സുബ്രഹ്മണ്യൻ said...

പക്ഷെ,ഇളം കന്യകകളെ
കാണുമ്പൊള്‍ മാത്രം
എന്റെ ദംഷ്ട്രകളുംകാല്‍
നഖങ്ങളുംപുറത്തു വരും

ഞാന്‍ അറിയാതെ
ഒന്നമറും..........


ഉം..ഉം..ഉം ഇതു നല്ല തലോടല്‍ കിട്ടാതെ മാറില്ലാ...സൂക്ഷിച്ചോ... ഏറു വരുന്നുണ്ട് പിന്നാലെ...

ഗോപക്‌ യു ആര്‍ said...
This comment has been removed by the author.
ഗോപക്‌ യു ആര്‍ said...

ഹലൊ ഡോണി...ശിവ ..
.കാന്താരികുട്ടി...നന്ദി..
.പിന്നെ ഇതിലെ മൃഗം ഞാനല്ല എന്നു പറയെണ്ടതില്ലോ...നമ്മുടെ സമകാലിക അവസ്തയാണു ഞാന്‍ സൂചിപ്പിക്കുന്നതെന്ന് മനസ്സിലായല്ലൊ?

ഹരീഷ് തൊടുപുഴ said...

"പക്ഷെ,ഇളം കന്യകകളെ
കാണുമ്പൊള്‍ മാത്രം
എന്റെ ദംഷ്ട്രകളുംകാല്‍
നഖങ്ങളുംപുറത്തു വരും"

ശരി, ശരി.... ഇനി സൂക്ഷിച്ചിരുന്നു കൊള്ളാം...

Jayasree Lakshmy Kumar said...

ഒരു നെയില്‍ കട്ടറും ഒരു കൊടിലും ഒരു ചുറ്റികയുമൊക്കെ കരുതിയിട്ടുണ്ട്

Unknown said...

ദേ നിഗൂഡാ ഒരു ചെരിപ്പ് വരണു മാറിക്കോ
ആ അവസാനത്തെ വരി കൊള്ളാം
ഇയ്യാള്‍ക്ക് എതേലും സ്വാമിന്മാരുമായി ബന്ധമുണ്ടോ