Monday, June 30, 2008

ഉണ്ടൊരാള്‍ പാരയായ്‌

ഉണ്ടൊരാള്‍ പാരയായ്‌
മുന്നിലെപ്പൊഴും
ഉണ്ടൊരാള്‍ പാരയായ്‌
പിന്നിലെപ്പൊഴും

ഉണ്ട്‌ പാരകള്‍
ഇരുവശങ്ങളില്‍എപ്പൊഴും

മുന്നോട്ട്‌ നീങ്ങവേ
പാര നീങ്ങുന്നുമുന്നോട്ട്‌
വെയില്‍ കണക്കേ

പിന്നോട്ട്‌ നീങ്ങവേ
പാരയുണ്ട്‌ കൂടെ
നിഴല്‍ കണക്കേ

ഓടിനോക്കുന്നു ഞാന്‍
പാരയെത്തുന്നു പിന്നില്‍
ഓടിക്കിതച്ച്‌

ഉറങ്ങിനോക്കുന്നു ഞാന്‍
പാരയെത്തുന്നു
ദുസ്വപ്നങ്ങള്‍ തന്‍
ഉറക്കച്ഛേദങ്ങളായി

ഉണ്ടൊരു പാരകാലടിക്കീഴില്‍
ഭൂഗര്‍ഭത്തിലേക്ക്‌വലിക്കും പോല്‍

ഉണ്ടൊരു പാര
എന്നുള്ളിലെപ്പൊഴും

കാലരൂപനായ്‌
മൃത്യുരൂപനായ്‌

അദൃശ്യനായ്‌

5 comments:

Unknown said...

ദേ ഈ പാര ഇങ്ങ് വന്നു
ഒരു മറുപാര പിന്നാലെ ഇപ്പോ വരും

OAB/ഒഎബി said...
This comment has been removed by the author.
OAB/ഒഎബി said...

പാരഗ്രാഫ്, പാരമെഡിക്കല്‍ ഇതിലേതെങ്കിലുമാണൊ?
അതോ അസൂയയില്‍ നിന്നുമുടലെടുക്കുന്ന സാക്ഷാല്‍ പാരയൊ?. ആണെങ്കില്‍, ഈ പോക്ക് ശരിയല്ലാ...

പോട്ടെ, പാര വക്കാന്‍ പിന്നെ വരാം. ബൈ...

ജിജ സുബ്രഹ്മണ്യൻ said...

സ്വയം ഒരു പാരയായി അല്ലേ ഹ ഹ ഹ

CHANTHU said...

അപാര പാര