Wednesday, July 2, 2008

ഉണ്ടൊരാള്‍ പാരയായ്‌ മുന്നിലെപ്പൊഴും




ഉണ്ടൊരാള്‍ പാരയായ്‌ മുന്നിലെപ്പൊഴും
ഉണ്ടൊരാള്‍ പാരയായ്‌ പിന്നിലെപ്പൊഴും

ഉണ്ട്‌ പാരകള്‍ഇരുവശങ്ങളില്‍എപ്പൊഴും
മുന്നോട്ട്‌ നീങ്ങവേപാര നീങ്ങുന്നുമുന്നോട്ട്‌
വെയില്‍ കണക്കേ

പിന്നോട്ട്‌ നീങ്ങവേപാരയുണ്ട്‌ കൂടെ
നിഴല്‍ കണക്കേ

ഓടിനോക്കുന്നു ഞാന്‍
പാരയെത്തുന്നു പിന്നില്‍ഓടിക്കിതച്ച്‌

ഉറങ്ങിനോക്കുന്നു ഞാന്‍
പാരയെത്തുന്നു ‍ഉറക്കച്ഛേദങ്ങളായി

ഉണ്ടൊരു പാരകാലടിക്കീഴില്
‍ഭൂഗര്‍ഭത്തിലേക്ക്‌വലിക്കും പോല്‍

ഉണ്ടൊരു പാരഎന്നുള്ളിലെപ്പൊഴും
മൃത്യുരൂപനായ്‌
അദൃശ്യനായ്‌

6 comments:

SreeDeviNair.ശ്രീരാഗം said...

പാരകളാല്‍,
ചുറ്റപ്പെട്ടജീവിതം..
ആണോ?

ആശംസകള്‍..

മാന്മിഴി.... said...

അതെന്താന്നറിയോ.......നീ തന്നെയാ പാര..അതുകൊണ്ടാ.......

Unknown said...

ഈ പാരക്ക് ഒരു മറുപാരയുണ്ടോ പാരെ

CHANTHU said...

ഹാ ഹാ... മൊത്തം പാര കളിയാണല്ലൊ. (വി.പി. ശിവകുമാറിന്റെ "പാര" എന്ന കഥ വായിക്കണം ട്ടോ.)

മീര said...

paarayaavaruth.....nannayittund....

അരുണ്‍ കരിമുട്ടം said...

സ്വന്തം നിഴലിനെ പാരയോട് ഉപമിച്ചതാണോ?
ഇത് എന്‍റെ വക ഒരു പാര.