The man with a helmet
-
*After a daylong journey, I got down from the super fast bus, on the side
of the national highway. The midnight was over. The national highway could
not s...
3 years ago
കവിതയുടെ ഒരു സ്വന്തം കുങ്കുമപ്പാടം സൃഷ്ടിക്കാനുള്ള എളിയ ശ്രമം....ഇതെല്ലാം കവിതയാണോ എന്നറിഞ്ഞു കൂടാ..... ഏതായാലും കവിത എഴുതാനുള്ള ഒരു പരിശ്രമമാണിത്...
നിന്റെ മുറിഞ്ഞ ചുണ്ടുകളില്‍ നിന്ന്
ശ്രുതി പൊട്ടിയ കമ്പികള്‍
വ്യഥിതമായി പാടുന്നു
നിന്റെ മാറില്‍ നിന്ന്
ചെമ്മരിയാടുകള്‍
കുന്നിറങ്ങുന്നു
നിന്റെ നാഭിയുടെ തടാകത്തില്‍
മഴ നിലക്കാതെ
പെയ്യുന്നു
നിന്റെ ഉദരം
ശിശുക്കളുടെ ഒരു
തമോഗര്‍ത്തമാണ്
ഭൂമിയുടെ ഉള്ളിലേക്ക്
കടക്കാന്‍ നിന്റെ
ഗുഹാഗഹ്വരങ്ങള്‍ മതി
പുറത്തേക്ക് വരുന്നതാകട്ടെ
നിന്റെ കണ്ണുകളിലെ
പ്രകാശവര്‍ഷങ്ങളിലൂടെയും