Saturday, July 26, 2008

ഞാന്‍ പ്രൊമിത്തിയുസ്‌

ഞാന്‍ പ്രൊമിത്തിയുസ്‌

ജീവന്റെ അഗ്നിയുമായി
ഭൂമിയില്‍ എത്തിയവന്‍

ജീവിതത്തിന്റെ
മണല്‍പ്പരപ്പില്‍
ബന്ധനസ്തന്‍

എങ്ങും ചങ്ങലകള്‍
ബന്ധങ്ങളുടെ
നീതികളുടെ
ആചാരങ്ങളുടെ

അനീതികളുടെ
മുന്‍ വിധികളുടെ
അനാചാരങ്ങളുടെ

എന്തിന്‌
സ്വന്തം ശരീരം തന്നെ
ഒരു ചങ്ങലയാണല്ലൊ

എന്റെ ഹ്രുദയം
കഴുകന്മാര്‍ക്ക്‌
എത്ര കൊത്തിയെടുത്തിട്ടും
കൊതിതീരുന്നില്ല
പക്ഷെ അത്‌ വീണ്ടും
തളിരിടുന്നു
ചോരയിറ്റിച്ചു കൊണ്ട്‌

ചിരപുരാതന
പ്രൊമിതിയൂസ്‌
നീ ഏകനല്ല
ഐതിഹ്യത്തിന്റെ
താളുകളില്‍നിന്ന്
പുറത്തു വന്ന്
നീയായി
മറ്റൊരാളായി
ഞാനായി
കാലത്തിലൂടെ
നീ സഞ്ചരിക്കുന്നു
കഴുകന്മാരുടെ
ചിറകടി കാതോര്‍ത്തു കൊണ്ട്‌

അവസാനത്തെ കഴുകന്റെ
ചിറകടി കാതോര്‍ത്തു കൊണ്ട്‌









15 comments:

മാന്മിഴി.... said...

കൊള്ളാമല്ലോ....നിഗൂഡഭൂമി........ആശയം എനിക്കിഷ്ടായി..

അനില്‍@ബ്ലോഗ് // anil said...

കാലത്തിനു ആദ്യാന്ത്യങ്ങളില്ല ചങ്ങാതീ,
യുഗങ്ങളോളം താങ്കള്‍ വേട്ടയാടപ്പെട്ടുകോണ്ടിരിക്കും.

Rare Rose said...

ജീവന്റെ അഗ്നിയുമായി വന്ന് ഭൂമിയെ മരവിപ്പില്‍ നിന്നും രക്ഷിച്ച പ്രൊമിത്ത്യൂസ്...ആ ത്യാഗത്തിനുള്ള വേട്ടയാടല്‍ തുടര്‍ന്നുകൊണ്ടേയിരിക്കും കാലാകാലങ്ങളോളം.....വരികള്‍ നന്നായിരിക്കുന്നു .....:)

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാം ഗോപക്.. പ്രോമിത്യൂസ് ജീവന്റെ അഗ്നിയുമായി എത്തിയവന്‍..വരികള്‍ നന്നായിരിക്കുന്നു..

ഹരീഷ് തൊടുപുഴ said...

കൊള്ളാട്ടോ....അഭിനന്ദനങ്ങള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാം. പ്രോമിത്ത്യൂസ് എന്ന വിഷയ്ത്തിന് ഈ തീവ്രത പോരാ

Sarija NS said...

ആശയത്തിന്‍്, അവതരണത്തിന് അഭിനന്ദനങ്ങള്‍

Unknown said...

പ്രൊമിത്തിയ്യൂസ് നമ്മുടെ മനസ്സില്‍ ജീവിക്കുന്ന
ഒരു ചരിത്രകഥാപാത്രമാണ്
അതിനെകുറിച്ചുള്ള ഈ കവിത മനോഹരമായി

ഗോപക്‌ യു ആര്‍ said...

നന്ദി ....
മന്മിഴി,കാന്താരി,അനില്‍,
ഹരിഷ്‌,റെയര്‍ റൊസ്‌,സരിജ,
അനൂപ്‌,പ്രിയാ..

.പ്രിയയുടെ കമന്റ്‌ കണ്ടപ്പോള്‍
എനിക്ക്‌ മറ്റൊരു കാര്യം ഓര്‍മ വന്നു.
...ഒരു ഇടതുപക്ഷ സുഹ്രുത്ത്‌
ഈ കവിതയെപ്പറ്റി പറഞ്ഞത്‌ ഇങ്ങനെയാണ്‌
"സാമ്രാജ്യത്തിനെതിരെയുള്ള ശക്തമായ പ്രതികരണം...കാരണം..
.കഴുകന്‍ അമേരിക്കയുടെ
പ്രതീക"മാണല്ലൊ!!!

ഗോപക്‌ യു ആര്‍ said...
This comment has been removed by the author.
SreeDeviNair.ശ്രീരാഗം said...

ഗോപക്,
ഞാന്‍ വരാന്‍,വൈകിയോ?
ക്ഷമിക്കുക..
ഈകവിത വളരെ,
നന്നായീ..


വിലങ്ങുകള്‍ക്കുള്ളില്‍,
വിലപിക്കുന്ന,
വിലയില്ലാത്തജീവിതം...
എന്നും നമുക്ക് സ്വന്തം..

ശ്രീദേവി.

ഒരു സ്നേഹിതന്‍ said...

നല്ല ആശയം.. എനിക്കിഷ്ടായി.

ഭൂമിപുത്രി said...

നെവറ് സേ ഡൈ!
പ്രൊമിത്യൂസിനെ അതിന്‍ ചേറ്ന്നൊരു ബിംബമാക്കിയതും നന്നായി

Sapna Anu B.George said...

എന്റെ ഹ്രുദയം
കഴുകന്മാര്‍ക്ക്‌
എത്ര കൊത്തിയെടുത്തിട്ടും
കൊതിതീരുന്നില്ല........ഉഗ്രന്‍ വരികള്‍.....

joice samuel said...

നന്നായിട്ടുണ്ട്.....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!