ഞാന്‍ പ്രൊമിത്തിയുസ്
ജീവന്റെ അഗ്നിയുമായി
ഭൂമിയില്‍ എത്തിയവന്
ജീവിതത്തിന്റെ
മണല്‍പ്പരപ്പില്‍
ബന്ധനസ്തന്‍
എങ്ങും ചങ്ങലകള്‍
ബന്ധങ്ങളുടെ
നീതികളുടെ
ആചാരങ്ങളുടെ
അനീതികളുടെ
മുന്‍ വിധികളുടെ
അനാചാരങ്ങളുടെ
എന്തിന്
സ്വന്തം ശരീരം തന്നെ
ഒരു ചങ്ങലയാണല്ലൊ
എന്റെ ഹ്രുദയം
കഴുകന്മാര്ക്ക്
എത്ര കൊത്തിയെടുത്തിട്ടും
കൊതിതീരുന്നില്ല
പക്ഷെ അത് വീണ്ടും
തളിരിടുന്നു
ചോരയിറ്റിച്ചു കൊണ്ട്
ചിരപുരാതന
പ്രൊമിതിയൂസ്
നീ ഏകനല്ല
ഐതിഹ്യത്തിന്റെ
താളുകളില്‍നിന്ന്
പുറത്തു വന്ന്
നീയായി
മറ്റൊരാളായി
ഞാനായി
കാലത്തിലൂടെ
നീ സഞ്ചരിക്കുന്നു
കഴുകന്മാരുടെ
ചിറകടി കാതോര്‍ത്തു കൊണ്ട്
അവസാനത്തെ കഴുകന്റെ
ചിറകടി കാതോര്‍ത്തു കൊണ്ട്
love..evol
-
love was there
innerspace
of you and me
like a frozen lake
inside volcano
when our looks
collide like comets
we explored the love
exploded within
in my...
11 years ago
15 comments:
കൊള്ളാമല്ലോ....നിഗൂഡഭൂമി........ആശയം എനിക്കിഷ്ടായി..
കാലത്തിനു ആദ്യാന്ത്യങ്ങളില്ല ചങ്ങാതീ,
യുഗങ്ങളോളം താങ്കള്‍ വേട്ടയാടപ്പെട്ടുകോണ്ടിരിക്കും.
ജീവന്റെ അഗ്നിയുമായി വന്ന് ഭൂമിയെ മരവിപ്പില്‍ നിന്നും രക്ഷിച്ച പ്രൊമിത്ത്യൂസ്...ആ ത്യാഗത്തിനുള്ള വേട്ടയാടല്‍ തുടര്‍ന്നുകൊണ്ടേയിരിക്കും കാലാകാലങ്ങളോളം.....വരികള്‍ നന്നായിരിക്കുന്നു .....:)
കൊള്ളാം ഗോപക്.. പ്രോമിത്യൂസ് ജീവന്റെ അഗ്നിയുമായി എത്തിയവന്..വരികള്‍ നന്നായിരിക്കുന്നു..
കൊള്ളാട്ടോ....അഭിനന്ദനങ്ങള്‍
കൊള്ളാം. പ്രോമിത്ത്യൂസ് എന്ന വിഷയ്ത്തിന് ഈ തീവ്രത പോരാ
ആശയത്തിന്്, അവതരണത്തിന് അഭിനന്ദനങ്ങള്‍
പ്രൊമിത്തിയ്യൂസ് നമ്മുടെ മനസ്സില്‍ ജീവിക്കുന്ന
ഒരു ചരിത്രകഥാപാത്രമാണ്
അതിനെകുറിച്ചുള്ള ഈ കവിത മനോഹരമായി
നന്ദി ....
മന്മിഴി,കാന്താരി,അനില്‍,
ഹരിഷ്,റെയര്‍ റൊസ്,സരിജ,
അനൂപ്,പ്രിയാ..
.പ്രിയയുടെ കമന്റ് കണ്ടപ്പോള്‍
എനിക്ക് മറ്റൊരു കാര്യം ഓര്മ വന്നു.
...ഒരു ഇടതുപക്ഷ സുഹ്രുത്ത്
ഈ കവിതയെപ്പറ്റി പറഞ്ഞത് ഇങ്ങനെയാണ്
"സാമ്രാജ്യത്തിനെതിരെയുള്ള ശക്തമായ പ്രതികരണം...കാരണം..
.കഴുകന് അമേരിക്കയുടെ
പ്രതീക"മാണല്ലൊ!!!
ഗോപക്,
ഞാന്‍ വരാന്‍,വൈകിയോ?
ക്ഷമിക്കുക..
ഈകവിത വളരെ,
നന്നായീ..
വിലങ്ങുകള്‍ക്കുള്ളില്‍,
വിലപിക്കുന്ന,
വിലയില്ലാത്തജീവിതം...
എന്നും നമുക്ക് സ്വന്തം..
ശ്രീദേവി.
നല്ല ആശയം.. എനിക്കിഷ്ടായി.
നെവറ് സേ ഡൈ!
പ്രൊമിത്യൂസിനെ അതിന് ചേറ്ന്നൊരു ബിംബമാക്കിയതും നന്നായി
എന്റെ ഹ്രുദയം
കഴുകന്മാര്ക്ക്
എത്ര കൊത്തിയെടുത്തിട്ടും
കൊതിതീരുന്നില്ല........ഉഗ്രന്‍ വരികള്‍.....
നന്നായിട്ടുണ്ട്.....
നന്മകള് നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!
Post a Comment