Monday, June 23, 2008

മഴ നനയുമ്പോള്‍ എന്റെ ശരീരം

മഴ നനയുമ്പോള്‍
എന്റെ ശരീരം
നഗ്നനായ കുരുവിയെപ്പൊലെ
കാലുകളില്‍ പങ്കായവുമായി
പറക്കാന്‍ തുടങ്ങുന്നു

മഴ നനയുമ്പോള്‍
വീട്‌ മുത്തശ്ശിയെപ്പോലെ
വിറച്ച്‌,കുളിര്‍ന്ന്

മഴ നനയുമ്പോള്‍
ക്ഷേത്രം ഒരു യോഗിയെപ്പോലെ
നിശ്ചലനായ്‌മന്ത്രങ്ങള്‍ ഉരുവിട്ട്‌

മഴ നനയുമ്പോള്‍
പുഴപാവകളുടെനൃത്തച്ചുവടുകളുമായി

മഴ നനയുമ്പോള്‍
ആല്‍മരം പതറാത്ത
യോധാവിനെപ്പോല്‍
ഉറച്ച്‌,ഉശിരാര്‍ന്ന്

മഴ നനയുമ്പോള്‍
ഭൂമി സുരതംകഴിഞ്ഞ
പെണ്ണിനെപ്പോല്‍
അമര്‍ന്ന്, അടങ്ങി

11 comments:

CHANTHU said...

ഈ വരികള്‍ വായിച്ചപ്പോള്‍ ഞാനും ആകെ നനഞ്ഞു കുളിര്‍ത്തു.
(നന്നായി)

രഘുനാഥന്‍ said...

കൊള്ളാം നന്നായിട്ടുണ്ട്....

നന്ദു said...

മഴയുടെ സ്പർശനം വിവിധ ഭാവങ്ങളിൽ മനോഹരമായ വരികൾ.

ശ്രീ said...

നന്നായിട്ടുണ്ട് ഈ മഴ...

യോദ്ധാവ് എന്നല്ലേ ശരി?
:)

ചിതല്‍ said...

മഴ നനയുമ്പോള്‍
പുഴ
പാവകളുടെ
നൃത്തച്ചുവടുകളുമായി,,,

നല്ലഭംഗിയുണ്ട് വരികളില്‍..

ഇസാദ്‌ said...

ബൂലോകത്തെ കവിതകള്‍ വായിക്കാത്ത ഒരാളാണ് അടിയന്‍. പക്ഷേ ഈ കവിത അങ്ങ്ട് ഇഷ്ട്ടപ്പെട്ടു. ഹായ്, എന്താ രസം...

നല്ല വരികള്‍.

SreeDeviNair.ശ്രീരാഗം said...

കവിത,
നന്നായി..

ജിജ സുബ്രഹ്മണ്യൻ said...

ഹോ ഈ മഴ നനഞ്ഞു ആകെ തണുക്കുന്നു....കമ്പിളി എവിടെ ? അതിന്റെ അടിയില്‍ നൂണ്ടു കയറട്ടെ....

ഗോപക്‌ യു ആര്‍ said...

പ്രിയപ്പെട്ടവരെ..
.നിങ്ങളുടെ കമന്റുകള്‍
വായിച്ച്‌ എന്റെ
മനസ്സും കുളിര്‍ത്തു...

മുസാഫിര്‍ said...

പറഞ്ഞാലും തീരാ‍ത്ത മഴയുടെ ഭാവങ്ങള്‍ ! കൊള്ളാം.

മീര said...

mazha nanayumbol manasil niryunna pranayaththinu mazhavillinte azhak