Thursday, June 12, 2008

എനിക്കെന്റെ മുഖമൊന്നു കാണണം



എനിക്കെന്റെ

മുഖമൊന്നുകാണണം

കണ്ണാടിയിലല്ല

ഫോട്ടൊയിലുമല്ല

നേരിട്ട്‌മരിക്കുന്നതിനു മുന്‍പ്‌

ഒരിക്കലെങ്കിലും...



കണ്ണാടിയില്‍ കണ്ടത്‌

പല തരത്തിലുള്ള

വികൃതമുഖങ്ങള്

എല്ലാ കണ്ണാടിയും

ഞാന്‍ എറിഞ്ഞുടച്ചു

എന്റെ മുഖത്തിനു

പല രൂപമാണെന്നു

മറ്റുള്ളവരുടെ ഭാവത്തില്‍നിന്ന്

മനസ്സിലായി


അമ്മക്ക്‌ എന്റെ മുഖം

എറ്റവും സുന്ദരമായിരുന്നു

പ്രേമിച്ചപ്പൊള്‍ അവള്‍ക്കും.

പിരിഞ്ഞപ്പൊള്‍ അവള്‍പറഞ്ഞു

'എനിക്കീവൃത്തികെട്ട മുഖം കാണണ്ട'

കുഞ്ഞിനു അച്ഛന്റെമുഖം പ്രിയങ്കരം

രോഗിക്ക്‌ ഡൊക്ടറുടെമുഖം സുന്ദരം

എന്റെ മുഖം സുന്ദരമാണെന്നു

കരുതുന്ന ഒരാളെങ്കിലുമുണ്ട്‌

എന്റെ നായ..


അതെയ്‌..എനിക്കെന്റെമുഖമൊന്നു

കാണണം

ഒരിക്കലെങ്കിലും....

അതെത്ര വികൃതമാണെങ്കിലും

16 comments:

ജിജ സുബ്രഹ്മണ്യൻ said...

അതൊരു ദുരാഗ്രഹം അല്ലേ ...മരിക്കുന്നതിനു മുന്നേ കണ്ണാടിയില്‍ ക്കൂടെ അല്ലാതെ നേരിട്ട് ആ മുഖം കാ‍ണാന്‍ ഇപ്പോ എന്താ ഒരു വഴി ??? ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ടാന്നല്ലേ ? ഇഷ്ടമുള്ള സുഹൃത്തിന്റെ കണ്ണില്‍ നോക്കൂ...ആ മുഖം കാണാന്‍ പറ്റും..അതെത്ര മനോഹരം ആയിരുന്നു എന്നു അപ്പോള്‍ അറിയാനും പറ്റും ...
നല്ല വരികള്‍ കേട്ടൊ ............

സഞ്ചാരി said...

സൂപ്പര്‍.

അപേക്ഷികമായ മുഖ വര്‍ണങ്ങള്‍...

നന്നായിരിക്കുന്നു

Rare Rose said...

ഒരാളുടെ തന്നെ മാറിമറിയുന്ന മുഖങ്ങള്‍ എത്ര വ്യക്തമായാണു വരച്ചു കാട്ടിയതു...??..നന്നായിരിക്കുന്നു.....:)

ശ്രീ said...

നന്നായി, മാഷേ. ഇഷ്ടമായി ഈ ചിന്ത.
:)

ഫസല്‍ ബിനാലി.. said...

zaludനല്ല നിരീക്ഷണം, നന്നായിരിക്കുന്നു, തുടര്‍ന്നും എഴുതണം..ആശംസകളോടെ

Kaithamullu said...

എനിക്കെന്റെ
മുഖമൊന്നുകാണണം
കണ്ണാടിയിലല്ല
ഫോട്ടൊയിലുമല്ല
നേരിട്ട്‌മരിക്കുന്നതിനു മുന്‍പ്‌
ഒരിക്കലെങ്കിലും...
----
നല്ല ചിന്ത.
പക്ഷെ അത് വേണോ?
ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നത് കുറ്റകൃത്യമായതിനാല്‍ പിന്തിരിപ്പിക്കാനായിരിക്കും എന്റെ ശ്രമം!

CHANTHU said...

ആര്‍ക്കുമീ മുഖത്തെ വര്‍ണ്ണിക്കാം... വികൃതമാക്കാം ല്ലെ.
നന്നായി മര്‍മ്മം തൊട്ട ഈ കവിത.

OAB/ഒഎബി said...

ആഗ്രഹിക്കരുത്. കാരണം സ്വന്തം മുഖം ഇഷ്ടപ്പെടാത്തവരാണ്‍ കൂടുതലും. എന്നാലും നല്ല ചിന്ത തന്നെ. അതു പറയാതിരിക്കാന്‍ വയ്യ.

മാന്മിഴി.... said...

എന്റമ്മോ....എന്താ പറയാ...നന്നായിരിക്കുന്നു.എനിക്കിഷ്റ്റമായി..ഞാനും വിചാരിച്ചിരുന്നു ഇത്...എങനെ പറയുമെന്നറിയില്ലായിരുന്നു...താങ്ക്സ്..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

സ്വന്തം മനസ്സിലേയ്ക്കൊന്നു നോക്കൂ

( അതെവിടാണെന്നു ചോദിക്കല്ലേ )

സൂര്യോദയം said...

നല്ല ചിന്തകള്‍...
നല്ല ആഗ്രഹം... :-)

ഗോപക്‌ യു ആര്‍ said...

നന്ദി സുഹ്രുത്തുക്കളെ..സഞ്ചാരി,,ശ്രീ..,ഫസല്‍,കൈതമുള്ള്‌,ചന്തു,സൂര്യൊദയം,rare rose,....
കാന്താരികുട്ടി-ചങ്ങാതിമാരുടെ മുഖഛായമാറിയപ്പൊള്‍ [എന്റെയും] അവരെ വേണ്ടന്നു വച്ചു.....
കൈതമുള്ള്‌....സ്വയംഹത്യ നേരത്തേ വേണ്ടെന്ന് വച്ചതാണു....
' oab -'സ്വന്തം മുഖം പലര്‍ക്കും ഇഷ്ടമല്ല' എന്ന പോയന്റ്‌ -നോട്ട്‌ ദി പോയന്റ്‌ -സെക്ക്ഷനിലേക്കു മാറ്റിയിരിക്കുന്നു...
ഷെറിക്കുട്ടി....അറിയാവുന്ന പോലെ എഴുതുക[brood on your words and toughts..you will get it...]
പ്രിയ ...[sory i am not able to type unnikrishnan in malayaalam]
മനസ്സില്‍ നോക്കി...നല്ല മുഖമല്ല കാണുന്നത്‌...
[ xcuse me for this off side---2007 ഡിസംബര്‍ 30നു ആദ്യമായി കോളെജില്‍ കയറുന്ന കുട്ടിയുടെ പരിഭ്രമത്തോടെ ഈ ബൂലോകത്തിന്റെ ഗേറ്റ്‌ കടന്ന എന്നെ ചെറിയൊരു റാഗിങ്ങൊടെ?-പുതുവല്‍സരാശംസകളോടെ - എതിരേറ്റതു പ്രിയയായിരുന്നു..അതിനാല്‍ വീണ്ടും വന്നതില്‍ സന്തൊഷം...]

ഗോപക്‌ യു ആര്‍ said...

thank u mr.chandu...

ഗോപക്‌ യു ആര്‍ said...

thank u mr.chandu...

ഗീത said...

അങ്ങനെ സ്വന്തം മുഖം കാണാനായിരുന്നെങ്കില്‍ മനുഷ്യന്‍ അതിന്റെ സൌന്ദര്യവും ആസ്വദിച്ചിരുന്നങ്ങനെ സമയം കളയുകയേ ഉള്ളു. അതിനാല്‍ ദൈവം മന‍പ്പൂര്‍വ്വം ഡിസൈന്‍ ചെയ്തതാ ഇങ്ങനെ, സ്വന്തം മുഖം കാണാനാകാതെ......
സാദ്ധ്യമല്ലാത്ത കാര്യം ആഗ്രഹിച്ചിട്ടെന്തുചെയ്യാനാ നിഗൂഡ ഭൂമീ?

ഗോപക്‌ യു ആര്‍ said...

very good thought geethageethikal...i cannot differ with you....thanks..