നിന്റെ കണ്ണുകളുടെ
ഉള്‍ക്കാടുകളില്‍ മഴ
നിന്റെ ചിരിയില്‍
പൂക്കളുടെ ഹൃദയം
നിന്റെ ചുണ്ടുകള്‍
മഞ്ഞു പൊതിഞ്ഞ
കാവല്‍ മാടങ്ങള്‍
എന്റെ ശിരസ്സില്‍ മഴ
പെയ്തുകൊണ്ടെയിരിക്കുന്നു
ഓര്‍മ്മകള്‍ ഒലിച്ചിറങ്ങീ
കാഴ്ച മറയുന്നു
നീ കണ്ണുകളടക്കുന്നു
മഞ്ഞുകാലംപുസ്തകം
അടച്ചപോലെ
പകലിലേക്കു ഞാന്‍ ഓടുന്നു
മഴ എന്റെ മേല്‍
നിര്‍ത്താതെപെയ്യുന്നു
നീ സൂര്യകിരണത്തിന്റെ
ചിലന്തിവലയില്‍
കുരുങ്ങിയ പക്ഷി
ഞാന്‍ നുറുങ്ങിയഭൂപടത്തീന്റെ
പൊട്ടിയകഷണങ്ങള്‍
മഴയെ ശിരസ്സിലേറ്റി ഞാന്‍
ജന്മത്തിലൂടെ നടക്കുന്നു
നീയെന്നെ പ്രണയപൂര്‍വം
നോക്കുമ്പോള്‍
കാറ്റിന്റെ കെട്ടഴിയുന്നു
കടല്‍ ഉറക്കമുണരുന്നു
മഴ നിലക്കുന്നു
കാറ്റു അതിന്റെ
യാത്ര തുടങ്ങുന്നു
2 comments:
ഭീഷണി::ഇ കവിതയുടെ പിറവിയുടെ കഥ പിന്നിട്
"നീ കണ്ണുകളടക്കുന്നു
മഞ്ഞുകാലംപുസ്തകം
അടച്ചപോലെ
പകലിലേക്കു ഞാന്‍ ഓടുന്നു
മഴ എന്റെ മേല്‍
നിര്‍ത്താതെപെയ്യുന്നു"
ഭംഗിയുള്ള
വരികള്‍......
ഓഫ് ടോപ്പിക്...
(പിന്നെ.... എന്താ മാഷേ... ണ്റ്റെ ബ്ളോഗില്‍ഒരു ...വെറൈറ്റി കമണ്റ്റ്... മനസ്സിലായില്ല.... )
Post a Comment