Wednesday, June 18, 2008

അന്നെന്റെ മനസ്സില്‍

അന്നെന്റെ മനസ്സില്‍
കവിതയില്ലാതിരുന്നതിനാല്‍
എത്രയൊ പ്രേമങ്ങള്‍
നഷ്ടമായി
എത്ര കിളികള്‍തന്‍
ചിലംബൊച്ചകള്‍
കേള്‍ക്കാതെ പോയി
എത്ര മഴത്തുള്ളിതന്‍
തപ്പുകൊട്ടല്‍
കാണാതെ പോയി
എത്ര കണ്ണിണകളിലെ
മൊഴികള്‍വായിക്കാതെ പോയി
എത്രനിലാചന്ദനം
നുകരാതെ പോയി
അന്നെന്റെ മനസ്സില്‍
കവിതയില്ലാതിരുന്നതിനാല്‍
നിന്‍ കണ്ണുനീര്‍തുള്ളിതന്‍ഹര്‍ഷം
ഞാന്‍അറിയാതെ പോയി
അന്നെന്റെ മനസ്സില്‍
കവിതയില്ലാതിരുന്നതിനാല്‍
എനിക്കു എന്തെല്ലാം എന്തെല്ലാം
നഷ്ടമായി
അതിനാല്‍..
എനിക്ക്‌ എല്ലാം എല്ലാം
നഷ്ടമായി.

10 comments:

നന്ദു said...

നിഗൂ, നല്ല വരികൾ പക്ഷെ ഒരു സംശയം ബാക്കിയാവുന്നു.. ഈ പറഞ്ഞതൊക്കെ നേടാൻ മനസ്സിൽ കവിത വേണം എന്നുണ്ടോ? മനസ്സിൽ കവിതയില്ലാത്തോർക്ക് ഇതൊന്നും നേടാൻ പറ്റില്ലാന്നാണോ?.

ഗോപക്‌ യു ആര്‍ said...

നിഗു എന്ന വിളി ഇഷ്ടമായി.
..ഒരു വരി വിട്ട്‌ കളഞ്ഞത്‌
കൂടിപറയാം....
'അതിനാല്‍
എനികെത്രയൊകവിതകള്‍
നഷ്ടമായി....'
ഇപ്പൊള്‍ ഒരുവിധം
ശരിയാകുന്നില്ലെ?....

ദിലീപ് വിശ്വനാഥ് said...

ഇപ്പോള്‍ മനസ്സില്‍ കവിത ഉണ്ടെന്നാണോ ഈ പറഞ്ഞതിന്റെ അര്‍ത്ഥം?

CHANTHU said...

മനസ്ലിലെ കവിത്വം ജീവിതമപ്പാടെ മാറ്റിയേനെ... ല്ലെ.

മാന്മിഴി.... said...

ഇപ്പൊ കവിതയുണ്ടല്ലോ......ഇനി നഷ്റ്റപ്പെട്ടതെല്ലാം നേടാവുന്നതല്ലേയുള്ളൂ...................

Unknown said...

അപ്പൊ ഈ എഴുതിയത് കവിത തന്നെയാണല്ല്ലെ

Sharu (Ansha Muneer) said...

കവിതയില്ലെന്നത് ഇത്രയൂം നഷ്ടം വരുത്തിവെക്കുമോ?

siva // ശിവ said...

ഒന്നും നഷ്ടമായിട്ടില്ല....ഇത്രയും സുന്ദരിയായ കവിത ഒപ്പമില്ലേ...

ഗോപക്‌ യു ആര്‍ said...

ഇതൊക്കെ കവിതയാണൊ
എന്നറിഞ്ഞുകൂടാ...
കവിത എഴുതാനുള്ള
പരിശ്രമങ്ങള്‍ ആണെന്നു
ഞാന്‍ മുന്‍പെ പറഞ്ഞിട്ടുണ്ടല്ലൊ?
..ഇതെല്ലാം കവിത ആയിട്ടുണ്ടൊ
എന്ന് നിങ്ങള്‍ തീരുമാനിക്കുക...
[കവിത മനസ്സിലുള്ളയാള്‍
വ്യത്യസ്തനാണല്ലൊ അല്ല്ലെ?]
thanks my dear friends...
for ur coments

SreeDeviNair.ശ്രീരാഗം said...

കവിത ,
മനസ്സിലുള്ളവര്‍,
മനസ്സാക്ഷിയുള്ളവരാണ്.
വ്യത്യസ്തരല്ലാ.
കവിത നന്നായി.
ഇനിയും എഴുതുക.