അന്നെന്റെ മനസ്സില്‍
കവിതയില്ലാതിരുന്നതിനാല്‍
എത്രയൊ പ്രേമങ്ങള്‍
നഷ്ടമായി
എത്ര കിളികള്തന്
ചിലംബൊച്ചകള്‍
കേള്‍ക്കാതെ പോയി
എത്ര മഴത്തുള്ളിതന്
തപ്പുകൊട്ടല്‍
കാണാതെ പോയി
എത്ര കണ്ണിണകളിലെ
മൊഴികള്‍വായിക്കാതെ പോയി
എത്രനിലാചന്ദനം
നുകരാതെ പോയി
അന്നെന്റെ മനസ്സില്‍
കവിതയില്ലാതിരുന്നതിനാല്‍
നിന് കണ്ണുനീര്‍തുള്ളിതന്‍ഹര്‍ഷം
ഞാന്അറിയാതെ പോയി
അന്നെന്റെ മനസ്സില്‍
കവിതയില്ലാതിരുന്നതിനാല്‍
എനിക്കു എന്തെല്ലാം എന്തെല്ലാം
നഷ്ടമായി
അതിനാല്‍..
എനിക്ക് എല്ലാം എല്ലാം
നഷ്ടമായി.
love..evol
-
love was there
innerspace
of you and me
like a frozen lake
inside volcano
when our looks
collide like comets
we explored the love
exploded within
in my...
11 years ago
10 comments:
നിഗൂ, നല്ല വരികൾ പക്ഷെ ഒരു സംശയം ബാക്കിയാവുന്നു.. ഈ പറഞ്ഞതൊക്കെ നേടാൻ മനസ്സിൽ കവിത വേണം എന്നുണ്ടോ? മനസ്സിൽ കവിതയില്ലാത്തോർക്ക് ഇതൊന്നും നേടാൻ പറ്റില്ലാന്നാണോ?.
നിഗു എന്ന വിളി ഇഷ്ടമായി.
..ഒരു വരി വിട്ട് കളഞ്ഞത്
കൂടിപറയാം....
'അതിനാല്‍
എനികെത്രയൊകവിതകള്
നഷ്ടമായി....'
ഇപ്പൊള്‍ ഒരുവിധം
ശരിയാകുന്നില്ലെ?....
ഇപ്പോള്‍ മനസ്സില്‍ കവിത ഉണ്ടെന്നാണോ ഈ പറഞ്ഞതിന്റെ അര്‍ത്ഥം?
മനസ്ലിലെ കവിത്വം ജീവിതമപ്പാടെ മാറ്റിയേനെ... ല്ലെ.
ഇപ്പൊ കവിതയുണ്ടല്ലോ......ഇനി നഷ്റ്റപ്പെട്ടതെല്ലാം നേടാവുന്നതല്ലേയുള്ളൂ...................
അപ്പൊ ഈ എഴുതിയത് കവിത തന്നെയാണല്ല്ലെ
കവിതയില്ലെന്നത് ഇത്രയൂം നഷ്ടം വരുത്തിവെക്കുമോ?
ഒന്നും നഷ്ടമായിട്ടില്ല....ഇത്രയും സുന്ദരിയായ കവിത ഒപ്പമില്ലേ...
ഇതൊക്കെ കവിതയാണൊ
എന്നറിഞ്ഞുകൂടാ...
കവിത എഴുതാനുള്ള
പരിശ്രമങ്ങള്‍ ആണെന്നു
ഞാന്‍ മുന്‍പെ പറഞ്ഞിട്ടുണ്ടല്ലൊ?
..ഇതെല്ലാം കവിത ആയിട്ടുണ്ടൊ
എന്ന് നിങ്ങള്‍ തീരുമാനിക്കുക...
[കവിത മനസ്സിലുള്ളയാള്
വ്യത്യസ്തനാണല്ലൊ അല്ല്ലെ?]
thanks my dear friends...
for ur coments
കവിത ,
മനസ്സിലുള്ളവര്‍,
മനസ്സാക്ഷിയുള്ളവരാണ്.
വ്യത്യസ്തരല്ലാ.
കവിത നന്നായി.
ഇനിയും എഴുതുക.
Post a Comment