Thursday, June 19, 2008

അന്നെന്റെ മനസ്സില്‍ കവിതയില്ലാതിരുന്നതിനാല്‍

അന്നെന്റെ മനസ്സില്‍
കവിതയില്ലാതിരുന്നതിനാല്‍
എത്രയൊ പ്രേമങ്ങള്‍നഷ്ടമായി
എത്ര കിളികള്‍തന്‍
ചിലംബൊച്ചകള്‍
കേള്‍ക്കാതെ പോയി
എത്ര മഴത്തുള്ളിതന്‍
തപ്പുകൊട്ടല്‍ കാണാതെ പോയി
എത്ര കണ്ണിണകളിലെ
മൊഴികള്‍വായിക്കാതെ പോയി
എത്രനിലാചന്ദനം
നുകരാതെ പോയി
അന്നെന്റെ മനസ്സില്‍
കവിതയില്ലാതിരുന്നതിനാല്‍
നിന്‍ കണ്ണുനീര്‍തുള്ളിതന്‍ഹര്‍ഷം
ഞാന്‍അറിയാതെ പോയി
അന്നെന്റെ മനസ്സില്‍
കവിതയില്ലാതിരുന്നതിനാല്‍
എനിക്കു എന്തെല്ലാം
എന്തെല്ലാംനഷ്ടമായി

'അതിനാല്‍
എനികെത്രയൊ
കവിതകള്‍നഷ്ടമായി

[reposted with short changes...]

8 comments:

മാന്മിഴി.... said...

manassilayenne..............

Rare Rose said...

എങ്കിലും ആ നഷ്ടങ്ങള്‍ തിരിച്ചു പിടിക്കാന്‍ ഇന്ന് ആ മനസ്സില്‍ കവിത വിരിയുന്നുണ്ടല്ലോ...:)

OAB/ഒഎബി said...

കവിതാ നിരൂപണം.....
അതിനൊക്കെ വലിയ വലിയ ആള്‍ക്കാറ് ഉണ്ടല്ലൊ.
എനിക്കതിലെ ആശയം ഇഷ്ടമായി എന്ന് ചുരുക്കം.

നന്ദി.

ശ്രീ said...

കവിത നഷ്ടമായതിനെ കുറിച്ചോര്‍ത്താലും കവിത വരുമല്ലേ മാഷേ.
:)

ജിജ സുബ്രഹ്മണ്യൻ said...

അപ്പോള്‍ എല്ലാത്തിനും കാരണം ആ കവിത ആണല്ലെ..അവളോട് ഇനി എന്നും മനസ്സില്‍ തന്നെ കുടിയിരിക്കാന്‍ പറയണെ....
അല്ലാ ഒരു സംശയം !!!!!!!!!!!!!
മനസ്സില്‍ അന്നു കവിത ഉണ്ടെങ്കില്‍ വേറെ പ്രേമിക്കാന്‍ സമ്മതിക്കുമാരുന്നോ ?? ഒരേ സമയം ഒരാള്‍ മതീന്നു അവള്‍ പറയില്ലാരുന്നോ..
ഞാന്‍ ഓടീ......

ഗോപക്‌ യു ആര്‍ said...

ഷെറികുട്ടി,...ഞാന്‍
ഈ റെയര്‍ റോസ്‌,,
ഒ എ ബി,, ശ്രീ ,,
കാന്താരികുട്ടി....
എന്നിവരുടെ കമന്റുകള്‍
കിട്ടാനായി വീണ്ടും
പോസ്റ്റിയതല്ലെ?
...നന്ദി എല്ലാവര്‍ക്കും...

നന്ദു said...

നിഗൂ, കവിതയില്ലെങ്കിൽ ഈ പറഞ്ഞ സംഗതികൾ ഒന്നും വരില്ലേ?.
(നേരത്തെയും കമന്റി എന്നാണെന്റെ ഓർമ്മ!)

പിള്ളേച്ചന്‍ said...

എന്നിട്ടിപ്പോ കവിത എഴുതാന്‍ പഠിച്ചൊ