Sunday, June 15, 2008

മഴ

മുജ്ജന്മപാപങ്ങള്‍
‍ഉരുകിയൊലിക്കുന്നതാണു
മഴ
എന്റെ തലക്കു മുകളില്‍മഴ
കൂടും കൂട്ടികാത്തിരിക്കുന്നു
ഇടക്കിടെ പെയ്യുവാന്‍
മുറ്റത്തിറങ്ങുമ്പൊള്‍
‍മഴ
ചിണുങ്ങി.ചിണുങ്ങി
യാത്രക്കിറങ്ങുമ്പൊള്‍
മഴ
ആര്‍ത്തലച്ച്‌
കതിര്‍മണ്ടപത്തില്‍
മഴ
കണ്ണുനീര്‍പോലെഇറ്റിറ്റ്‌
മഴ എന്റെ ശിരസ്സില്‍ മാത്രം
തലയിലെഴുത്ത്‌
കഴുകി,കഴുകി
ശാപങ്ങളെ തെളിയിച്ചെടുക്കുന്നു
ഓര്‍ക്കാപ്പ്പുറത്താണുമഴ
അസമയത്താണുമഴ
ഞാന്‍ അവളിലേക്ക്‌
ഇറങ്ങുമ്പൊള്‍മഴക്കായി
കൊതിക്കുന്നു
പക്ഷെ അപ്പ്ലൊള്‍ മാത്രംമഴയില്ല
ആവശ്യമുള്ളപ്പൊള്‍മഴയില്ല
മഴയുള്ളപ്പൊള്‍അതിന്റെ
ആവശ്യവുമില്ല
മഴ
ഒരിക്കല്‍തോരാതെ
പെയ്യുമല്ലൊ
കത്തിയെരിയുന്ന
എന്റെചിതാഗ്നിയിലേക്ക്‌

11 comments:

OAB/ഒഎബി said...

”അത..രണ്ടാമതും പെയ്തു മഴ“
മൂന്നാമ്മതെവിടെയും പെയ്തതായി
പറഞ്ഞു കേട്ടിട്ടില്ല.

ഞാന്‍ അവളിലേക്കിറങ്ങുമ്പോള്‍ മാത്രം മഴയില്ല....
ഹാ...ഹ..ഹ എത്ര സുന്ദരം...
ഞാന്‍ എപ്പോഴും ആഗ്രഹിക്കുന്ന ഒരു നിമിഷം സമ്മാനിച്ചതിന്, ഓറ്മിപ്പിച്ചതിന്‍ നന്ദി ഒരായിരം.

ജിജ സുബ്രഹ്മണ്യൻ said...

മുജ്ജന്മപാപങ്ങള്‍
‍ഉരുകിയൊലിക്കുന്നതാണു
മഴ
ആയിരിക്ക്കും അല്ലേ..ഇപ്പോള്‍ എന്താണ് ഇങ്ങനെ ഒരു ചിന്ത ???

ജിജ സുബ്രഹ്മണ്യൻ said...
This comment has been removed by the author.
മാന്മിഴി.... said...

എന്റെ അഭിപ്രായം പറയലോ അല്ലെ..?
സത്യം പറയാം........എന്തൊ....ഇതെനിക്കിഷ്റ്റ്മായില്ല.........അറിയില്ല....

ഗോപക്‌ യു ആര്‍ said...

ഒ എ ബി....അഭിപ്രായം
സത്യമാണെങ്കില്‍ ഞാന്‍ ധന്യനായി...കവിതയും..
കാന്താരികുട്ടി...
മഴ ഇഷ്ടമാണു...
എങ്കിലും മഴ എനിക്കെന്നും
ഒരു ദുശ്ശകുനമായിരുന്നു
[ഈകവിതയുടെ പേരും
അങ്ങനെ ആയിരുന്നു...
പോസ്റ്റ്‌ ചെയ്തപ്പൊള്‍
മഴ എന്നു ചുരുക്കിയതാണു.]
കതിര്‍മന്‍ഡപത്തിലെ മഴ സത്യമാണു
.....2008ലാണു കവിത[?] എഴുതിതുടങ്ങുന്നത്‌..
നിരാശകവിതകളായിരുന്നു. ആദ്യം.
.പിന്നെയാണു പ്രണയഗീതങ്ങള്‍..
...ഇതു ആദ്യകാലകവിതയാണു.
.[ബ്ലൊഗെഴ്സിന്റെ കഷ്ടകാലം അല്ലെ?]
അതാണീ നിരാശബിംബങ്ങള്‍..
ഷെറികുട്ടി..
അഭിപ്രായം തുറന്നു പറഞ്ഞതില്‍ സന്തൊഷമെയുള്ളു...
നന്ദി...വീണ്ടും വരിക...

ഗോപക്‌ യു ആര്‍ said...

correction--started
writing poetry
in 2000 not 2008...

കര്‍ണന്‍ said...

It felt asif it's rainig on me.


Thanks..

ഒരു സ്നേഹിതന്‍ said...

"മഴ
ഒരിക്കല്‍തോരാതെ
പെയ്യുമല്ലൊ
കത്തിയെരിയുന്ന
എന്റെചിതാഗ്നിയിലേക്ക്‌"
..........
ആശംസകള്‍...

siva // ശിവ said...

മഴയുടെ സൌന്ദര്യം അത് എത്ര എഴുതിയാലും തീരില്ല.

ഈ മഴക്കാല ചിന്തകളും വരികളും ഇഷ്ടമായി. പ്രത്യേകിച്ച് അവസാന വരികള്‍....

ശ്രീ said...

“ആവശ്യമുള്ളപ്പോള്‍ മഴയില്ല
മഴയുള്ളപ്പോള്‍ ‍അതിന്റെ ആവശ്യവുമില്ല”

നന്നായി, മാഷേ.
:)

Sanoj Jayson said...

കൊള്ളാം... കലക്കന്‍...