Monday, June 9, 2008

ദേവി നിന്‍ കണ്ണില്‍...









ദേവി നിന്‍ കണ്ണില്‍ നോക്കി നിന്നാല്‍

ദേവമന്ദാരങ്ങള്‍ പൂ ചൊരിയും

ദേവാംഗനെ നീ വന്നിടുമ്പോള്‍

ദേവദുന്ദുഭിതന്‍ തുടി മുഴങ്ങും

മന്ദസ്മിതംതൂകി നീ വന്നിടുമ്പോള്‍

മഞ്ഞു പൊഴിയുന്നു എന്‍ മനസ്സില്‍

നീയെന്തോ മൊഴിയുന്നു

മൃദു വീണാ നാദം പോലെ

എന്നുള്ളില്‍ നിറയുന്നു നാദബ്രഹ്മം



ഒന്നും വേണ്ടെനിക്കോമലാളെ

നിന്‍ മിഴി മുന കൊണ്ടൊരുനൊട്ടം മതി

നിന്‍ ചുണ്ടില്‍ വിടരും ചിരിപ്പൂവു മതി

നിന്‍ വിരല്‍ത്തുമ്പില്‍ ഒന്നു തൊട്ടാല്‍ മതി


ആയിരം ജന്മങ്ങള്‍ ഞാന്‍ കാത്തിരിക്കാം

ആരോമലേ നിന്നെ സ്വന്തമാക്കാന്‍


[ഇതൊരു ഗാനമാണ്‌.ആര്‍ക്കും സംഗീതം നല്‍കാം.പക്ഷെ ഞാനറിയാതെ ഉപയോഗിക്കരുത്‌...ഇത്തിരി ഗമയില്‍ത്തന്നെ ഇരിക്കട്ടെ അല്ലെ?

ഈ ഗാനത്തിന്റെ older post കൂടി ദയവായി ഒന്നു നോക്കുക...അതില്‍ ഒരു ചര്‍ച്ചയുണ്ട്‌...താങ്കളും അഭിപ്രായം പറഞ്ഞാലും.]

3 comments:

Jayasree Lakshmy Kumar said...

നല്ല വരികള്‍. ഇഷ്ടമായി. പഴയ പോസ്റ്റും കണ്ടു. ഇത് കുറേ കൂടി മനോഹരമായി

ജിജ സുബ്രഹ്മണ്യൻ said...

ഇതു കൊള്ളാം കേട്ടോ..കൂടുതല്‍ നന്നായി..


ഒന്നും വേണ്ടെനിക്കോമലാളെനിന്‍ മിഴി മുന കൊണ്ടൊരുനൊട്ടം മതിനിന്‍ ചുണ്ടില്‍ വിടരും ചിരിപ്പൂവു മതിനിന്‍ വിരല്‍ത്തുമ്പില്‍ ഒന്നു തൊട്ടാല്‍ മതി

ഈ വരികള്‍ ഏറെ ഇഷ്ടമായി

ശ്രീ said...

മാഷേ... ഇപ്പോള്‍ കൂടുതല്‍ മനോഹരമായി

എന്നാലും,

“നീയെന്തോ മൊഴിയുന്നു
മൃദു വീണാ നാദം പോലെ
എന്നുള്ളില്‍ നിറയുന്നു നാദബ്രഹ്മം”

എന്ന വരിയെ മറ്റു വരികളുടെ താളത്തില്‍ കിട്ടുന്നില്ല എന്നു തോന്നുന്നു. അതിനെ മറ്റുള്ളവ് വരികളുടെ താളത്തില്‍ രണ്ടു വരിയില്‍ ആക്കിയാല്‍ കൂടുതല്‍ നന്നായിരിയ്ക്കും എന്നു തോന്നുന്നു