Saturday, June 28, 2008

സ്ത്രീയുടെ ശരീരം അവളുടേതല്ല

"സ്ത്രീയുടെ പിന്‍ഭാഗം അവളുടേതല്ല"----ജീന്‍ പോള്‍ സാര്‍ത്ര്....
["സ്ത്രീയുടെ ശരീരംതന്നെ അവളുടേതല്ല"!.......
ഈ.... "ഞാന്‍"...അമ്പമ്പട....ഞാനേ!!!!]


സ്ത്രീയുടെ അളകങ്ങള്‍കാറ്റിനു സ്വന്തം
അവളുടെ കണ്ണുകള്‍ആകാശനീലിമക്ക്‌ സ്വന്തം
ചുണ്ടുകള്‍ മഴവില്ലിനു സ്വന്തം
ചിരി കടല്‍ത്തിരകള്‍ക്ക്‌ സ്വന്തം

സ്ത്രീയുടെ ഉദരം കുഞ്ഞുങ്ങള്‍ക്ക്‌ സ്വന്തം
അവളുടെ ശബ്ദം വയലിനു സ്വന്തം
സ്തനങ്ങള്‍ ഹിമാനികള്‍ക്ക്‌ സ്വന്തം
മനസ്സ്‌ കാമുകനു സ്വന്തം

സ്ത്രീക്ക്‌ എന്താണു സ്വന്തമായിട്ടുള്ളത്‌?

അത്‌...അത്‌...
സ്ത്രീകള്‍ തന്നെ പറയട്ടെ
എന്താ?


[ഫെമിനിസ്റ്റുകളോട്‌....ഞാന്‍ ഒരിടത്തുമില്ലേ...വീട്ടിലുമില്ല...പത്തായത്തിലുമില്ല...]

4 comments:

മാന്മിഴി.... said...

ഞാന്‍ ഈ വഴി വന്നിട്ടേയില്ല.................

OAB/ഒഎബി said...

സ്ത്രീകള്‍ക്ക് സ്വന്തമായതൊന്ന് ഉണ്ട്, അത് അവറ് പറഞ്ഞില്ലെങ്കില്‍ അവസാനം ഞാന്‍ പറയാം.
ഞാന്‍ ഇപ്പൊ പോയി...

siva // ശിവ said...

ആദ്യത്തെ 8 വരികള്‍....അതില്‍ പറഞ്ഞിരിക്കുന്നതൊക്കെ ഒരുനാള്‍ ഞാനും സ്വന്തമാക്കും.

അന്ന് ഞാനും അവള്‍ക്ക് സ്വന്തമാവും.

ഞാനൊന്നു ചോദിക്കട്ടെ...ഇപ്പോള്‍ എന്താ ഇങ്ങനെയൊരു ചിന്ത...ഇതൊക്കെ ആരെങ്കിലും തട്ടിയെടുത്തോ...എന്നെ തല്ലല്ലേ...അതു ഞാനല്ല...

NB: രാവിലത്തെ നാഗര്‍കോവില്‍-തിരുവനന്തപുരം പാസ്സഞ്ചര്‍ ട്രെയിനിലാണെങ്കില്‍ ഇതൊക്കെ ആ തിരക്കിലൂടെ നടന്നു പോകുന്ന എല്ലാവര്‍ക്കും സ്വന്തം.

സസ്നേഹം,

ശിവ

മീര said...

kanneer.......