Sunday, June 8, 2008

ദേവി നിന്‍ കണ്ണില്‍ നോക്കി നിന്നാല്‍

[please see the new post also...]
click here

ദേവി നിന്‍ കണ്ണില്‍ നോക്കി നിന്നാല്‍ദേവമന്ദാരങ്ങള്‍
പൂ ചൊരിയും
ദേവാഗനെ നീ വന്നിടുമ്പോല്‍ദേവദുന്ദുഭിതന്‍
തുടി മുഴങ്ങും
മന്ദസ്മിതംതൂകി നീ വന്നിടുമ്പോള്‍മഞ്ഞു പൊഴിയുന്നു
എന്‍ മനസ്സില്‍ഒന്നും
വെണ്ടെനിക്കോമലാളെനിന്‍
മിഴി മുന കൊണ്ടൊരുനൊട്ടം മതിനിന്‍
ചുണ്ടില്‍ വിടരും ചിരിപ്പൂവു മതി
ആയിരം ജന്മങ്ങള്‍ ഞാന്‍ കാത്തിരിക്കം
അരോമലെ നിന്നെ സ്വന്തമാക്കാന്‍


[ഇതൊരു ഗാനമാണു.ആര്‍ക്കും സംഗീതം നല്‍കാം.പക്ഷെ ഞാനറിയാതെ ഉപയൊഗിക്കരുത്‌...ഇത്തിരി ഗമയില്‍ ഇരിക്കട്ടെ അല്ലെ?]

13 comments:

ശ്രീ said...

കലക്കി മാഷേ...നന്നായി ഇഷ്ടപ്പെട്ടു. നല്ലൊരു ലളിതഗാനം പോലുള്ള വരികള്‍.

ചില അക്ഷരത്തെറ്റുകള്‍ ഒഴിവാക്കിയാല്‍ സൂപ്പര്‍.

പിന്നെ, ലളിതഗാനം പോലെ ആക്കുമ്പോള്‍ ഒരു വരി മിസ്സാകുന്ന പോലൊരു തോന്നല്‍...
ദാ, ഇങ്ങനെ നോക്കുമ്പോള്‍ ഒരു താളത്തില്‍ കിട്ടുന്നുണ്ട് (എനിയ്ക്കു തോന്നുന്നതാണേ)

ദേവീ നിന്‍ കണ്ണില്‍ നോക്കി നിന്നാല്‍
‍ദേവമന്ദാരങ്ങള്‍ പൂ ചൊരിയും...
ദേവാംഗനേ നീ വന്നിടുമ്പോള്‍
‍ദേവദുന്ദുഭിതന്‍ തുടി മുഴങ്ങും...
മന്ദസ്മിതം തൂകി നീ വന്നിടുമ്പോള്‍
‍മഞ്ഞു പൊഴിയുന്നു എന്‍ മനസ്സില്‍
ഒന്നും വെണ്ടെനിക്കോമലാളെ
നിന്‍ മിഴി മുന കൊണ്ടൊരുനൊട്ടം മതി
നിന്‍ ചുണ്ടില്‍ വിടരും ചിരിപ്പൂവു മതി
.............................
ആയിരം ജന്മങ്ങള്‍ ഞാന്‍ കാത്തിരിക്കും
അരോമലെ നിന്നെ സ്വന്തമാക്കാന്‍



മാഷേ... മുകളില്‍ കുത്തുകള്‍ ഇട്ടിടത്ത് ഒരു വരി കൂടി ചേര്‍ക്കാന്‍ പറ്റിയാല്‍ സുപ്പര്‍ ആകുമെന്നാണ് എന്റെ തോന്നല്‍. (വല്യ അഭിപ്രായം പറയാനുള്ള അറിവൊന്നും എനിയ്ക്കില്ല കേട്ടോ. അങ്ങനെ തോന്നരുതേ)

ഗോപക്‌ യു ആര്‍ said...

thank u sri... i shal repost with changes...actualy one line is also there.wh+++ich w+as ommitted...i wonder how+ u find out that..an intution?

OAB/ഒഎബി said...

ഒരു പത്തിരുപത് കൊല്ലം മുന്‍പായിരുന്നെങ്കില്‍ എനിക്കാവശ്യമുണ്ടായിരുന്നു ഇതു പോലെയുള്ളത്.
ഇനി മക്കള്‍ക്കുപകരിക്കും. നന്നായി എന്ന് പറയേണ്ടതില്ലല്ലൊ.

SreeDeviNair.ശ്രീരാഗം said...

വളരെനന്നായിരിക്കുന്നൂ.
തെറ്റായ് കരുതില്ലെങ്കില്‍,
ഞാന്‍ ആവരിപൂര്‍ത്തിയാക്കാം.
ഒരുസ്വപ്നമായ്നീഎന്നരികില്‍
വന്നാല്‍,
മറ്റൊന്നുംവേണ്ടെനിക്കോമലാളെ..
ശ്രീദേവി..
ശ്രീ.,,ഇങ്ങനെയായാല്‍..
നന്നായില്ലേ?.

ശ്രീ said...

മാഷേ...
ഒരു ഗാനം പോലെ തന്നെ എനിയ്ക്കും ഒറ്റ നോട്ടത്തില്‍ തോന്നി. അപ്പോ വെറുതെ ഒരു താളത്തില്‍ വായിച്ചു നോക്കിയപ്പോ ഇടയ്ക്ക് ഒരു വരി കുറവു പൊലെ തോന്നി, അത്ര മാത്രം. :)

ശ്രീദേവി ചേച്ചിയുടെ സജഷന്‍ കണ്ടില്ലേ? അതിലെ “ഒരുസ്വപ്നമായ്‌ നീയെന്നരികില്‍ വന്നാല്‍” എന്ന വരി കൂടി ചേര്‍ത്താലും ഭംഗിയാകുമെന്നു തോന്നുന്നു.

ദേവീ നിന്‍ കണ്ണില്‍ നോക്കി നിന്നാല്‍
‍ദേവമന്ദാരങ്ങള്‍ പൂ ചൊരിയും...
ദേവാംഗനേ നീ വന്നിടുമ്പോള്‍
‍ദേവദുന്ദുഭിതന്‍ തുടി മുഴങ്ങും...
മന്ദസ്മിതം തൂകി നീ വന്നിടുമ്പോള്‍
‍മഞ്ഞു പൊഴിയുന്നു എന്‍ മനസ്സില്‍...
മറ്റൊന്നും വെണ്ടെനിക്കോമലാളെ
നിന്‍ മിഴി മുന കൊണ്ടൊരുനൊട്ടം മതി...
നിന്‍ ചുണ്ടില്‍ വിടരും ചിരിപ്പൂവു മതി
ഒരുസ്വപ്നമായ്‌ നീയെന്നരികില്‍ വന്നാല്‍...
ആയിരം ജന്മങ്ങള്‍ ഞാന്‍ കാത്തിരിക്കും
അരോമലേ നിന്നെ സ്വന്തമാക്കാന്‍...
"

ഇല്ലെങ്കില്‍ മാഷ് ആദ്യം എഴുതി വേണ്ടെന്നു വച്ച വരി ഒന്നൂടെ ചേര്‍ത്തു നോക്കൂ... അല്ലേ ശ്രീദേവി ചേച്ചീ?
:)

SreeDeviNair.ശ്രീരാഗം said...

ശ്രീ..
ഇതുംകൊള്ളാം..
ശ്രീഒരുഅഭിപ്രായം
പറഞ്ഞതുകൊണ്ടാണ്
ഞാനും പറഞ്ഞുപോയത്
തെറ്റാണെങ്കില്‍
ക്ഷമിക്കുക..
ശ്രീദേവിചേച്ചി..

ശ്രീ said...

അയ്യോ, ചേച്ചീ... അതെന്താ അങ്ങനെ പറഞ്ഞത്? എന്റെ കമന്റില്‍ എന്തെങ്കിലും പ്രശ്നം തോന്നിയോ? എന്നോട് ക്ഷമയൊന്നും ചോദിയ്ക്കല്ലേ കേട്ടോ. ഞാനും വെറുതേ ഒരഭിപ്രായം പറഞ്ഞെന്നേയുള്ളൂ...

നിഗൂഢഭൂമി മാഷേ... ഈ കമന്റുകള്‍ വെറും അഭിപ്രായങ്ങള്‍ ആയി കാണണേ... പാടാനറിയുന്ന ആരെങ്കിലും വന്ന് പാടിക്കേള്‍ക്കാമല്ലോ എന്ന് കരുതി. അത്രേയുള്ളൂ.

CHANTHU said...

ന്തായാലും നന്നായി.

ഫസല്‍ ബിനാലി.. said...

ഇങ്ങനെയൊക്കെയാന്‍ വേണ്ടത്...ആരെങ്കിലും നാലു വരി എഴുതി പോസ്റ്റ് ചെയ്താല്‍ 'നന്നായി', 'വളരെ നന്നായി' എന്ന് വെറുതെ കമന്‍റെ ഇടുന്നതിനേക്കാള്‍, ചേര്‍ക്കേണ്ടതോ ഒഴിവാക്കേണ്ടതൊ ആയ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് നിര്‍ദ്ദേശിക്കുക സഹകരിക്കുക എന്നതൊക്കെ..പോസ്റ്റ് ഇട്ട ആള്‍ക്കൊപ്പം തന്നെ അതിനു ശേഷം കമന്‍റിട്ടവരും അഭിനന്ദനം അര്‍ഹിക്കുന്നു...
ആശംസകളോടെ.

ഗോപക്‌ യു ആര്‍ said...

വളരെയധികം നന്ദി..ഒ എ ബി...ചന്ദു...ഫസല്‍....സ്വാര്‍തകമായ അഭിപ്രായങ്ങള്‍ക്ക്‌...നന്ദി..ശ്രീ...ശ്രീദേവിനായര്‍...അഭിപ്രായങ്ങളുടെ അമൃതമഴ ചൊരിഞ്ഞതിനു....ഒരു കഥ കേട്ടിട്ടുണ്ടു...ഒരാള്‍ ഒരു ചിത്രം വരച്ചു. ഒരു പ്രശസ്തചിത്രകാരനെ സമീപിചു.ചിത്രകാരന്‍ അതൊന്നു നോക്കി...ചിത്രത്തില്‍ ഒന്നു രണ്ടു വരകൂടി ഇട്ടു. അതൊടെ ആ ചിത്രം ഗംഭീരമായി മാറി....ശ്രീയുടെയും ശ്രീദേവിയുടെയും വരികള്‍ കാണുമ്പോള്‍...എനിക്ക്‌ ആ കഥ ഓര്‍മ വന്നു....എങ്കിലും ഞാന്‍ എഴുതിയവരികള്‍ പറയാം
'നിന്‍ വിരല്‍തുമ്പില്‍
ഒന്നു തൊട്ടാല്‍ മതി'
പോരാ അല്ലെ? എതായാലും വിട്ടു കളഞ്ഞ മറ്റു രണ്ടു വരികള്‍ കൂടി ചേര്‍ത്തു റീ പോസ്റ്റ്‌ ചെയ്യാം അവഗണിക്കരുത്‌...കമന്റു പറയണം...എന്നാലും ശ്രീ എന്റെ അത്ഭുതം മാറുന്നില്ല..ശ്രീ അതെങ്ങനെ മനസിലാക്കി?

നന്ദു said...

നിഗൂ, :)
നല്ല കവിത, ശ്രീയും , ശ്രീദേവിയും ചേർന്ന് കുറെക്കൂടെ ഗംഭീരമാക്കി..ആശംസകൾ.

ശ്രീ said...

മാഷേ...
“നിന്‍‌ വിരല്‍ത്തുമ്പിലൊന്നു തൊട്ടാല്‍ മതി” എന്ന വരിയും അവിടെ നന്നായി ചേരുമല്ലോ. അതു കൂടി ചേര്‍ത്തിട്ട് പോസ്റ്റ് ഒന്നൂടെ എഡിറ്റ് ചെയ്യാമായിരുന്നു. ഗായകൊരൊന്നും ഈ വഴി കണ്ടിട്ടില്ലേ?
ഗീതേച്ചി എവിടെ പോയി? കുറച്ചു കൂടി നല്ല അഭിപ്രായങ്ങള്‍ അറിയാമായിരുന്നു...

[അല്ല മാഷേ, അവിടെ ഒരു വരി മിസ്സ് ആയിട്ടുണ്ടെന്ന് അതു വായിയ്ക്കുമ്പോഴേ മനസ്സിലാകില്ലേ? അതിലെന്താണിത്ര അത്ഭുതം?]

ഫസലേ... ആ കമന്റിനു ഞാനും നന്ദി പറയുന്നൂട്ടോ. “ഇവനാരെടാ ഇവിടെ കേറി വന്ന് അഭിപ്രായം പറയാന്‍?” എന്നാരെങ്കിലും ചോദിയ്ക്കുമോ എന്നായിരുന്നു പേടി... ;)

ഗോപക്‌ യു ആര്‍ said...

ശ്രീ....ഈ സ്നേഹവായ്പിനു വീണ്ടും നന്ദി...റീപൊസ്റ്റ്‌ ചെയ്തതാണു അഗ്രഗെറ്ററില്‍ വന്നില്ല....ദയവായി പുതിയ പോസ്റ്റുകള്‍ കൂടി നോക്കിയാലും.....