Saturday, July 11, 2009

പാലം.......

പാലം കാലത്തിനു മുകളിലെ
ഫ്ലൈഓവറാണ്
പുഴയാകട്ടെ കാലവും
എല്ലാം ആവര്‍ത്തനമാണ്
സൂര്യോദയവും പൌര്‍ണ്ണമിയും
മദമാത്സര്യങളും പ്രണയവും
മ്രുത്യുവും യുദ്ധങളും കാമവും
നദിയിലെ ജലം ഒഴുകിപ്പോകുന്നില്ല
അത് ആവര്‍ത്തിച്ച്
തിരിച്ചു വരികയാണ്
നദികള്‍ക്ക് ജന്മദിനമില്ല
കടലുകള്‍ക്ക് ശ്രാദ്ധവും
മണ്ണ്‌ മനുഷ്യനായി
രൂപം മാറുന്നു
നദികള്‍ ജീവിതമായും
പാലം നിശ്ചലമാണ്
കാലത്തെപ്പോലെ....

10 comments:

ഗോപക്‌ യു ആര്‍ said...

പാലം നിശ്ചലമാണ്
കാലത്തെപ്പോലെ....

നാസ് said...

നല്ല വരികള്‍...

Sabu Kottotty said...

കൊള്ളാം....

ജിജ സുബ്രഹ്മണ്യൻ said...

അതെ എല്ലാം നിശ്ചലമാണു.

OAB/ഒഎബി said...

കാലം മാറി വരും
കടൽ വറ്റി കരയാകും
കര പിന്നെ കടലാകും
കഥയിത് തുടർന്ന് വരും
ജീവിത....
എന്നൊക്കെ കേട്ടിട്ടുണ്ട്.
പാലം നിശ്ചലമായിരിക്കാം. പക്ഷേ കാലമെങ്ങനെ നിശ്ചലമാകും?
തമാശക്ക് ചോദിച്ചതാ ട്ടൊ.

Sureshkumar Punjhayil said...

Perumazayil, chilappol palavum chalikkum .... Manoharam, Ashamsakal...!!!

താരകൻ said...

sസത്യം..എല്ലാം ആവർത്തനമാണ്..ഉദയസ്തമയങ്ങൾപോലെ,അമാവസിയും പൌർണ്ണമിയും പോലെ...നല്ലകവിത.

Vinodkumar Thallasseri said...

കാവ്യയുക്തിയുടെ ഒരു ക്ളാഷ്‌ ഇല്ലേ വരികളില്‍ ? വിശേഷിച്ചും ഒടുക്കത്തില്‍ ?

വയനാടന്‍ said...

"മണ്ണ്‌ മനുഷ്യനായി
രൂപം മാറുന്നു'
മണ്ണിലേക്കു തന്നെ മടങ്ങാൻ...
ഒരു വരി ഇതിനോടു ചേർക്കുകയാണു; ക്ഷമിക്കുക.

ഗോപക്‌ യു ആര്‍ said...

നാസ്
കൊട്ടൊട്ടിക്കാരാ
കാന്താരി
ഒഎബി
സുരെഷ്
താരകൻ
തലശ്ശെരി
വയനാടൻ
പ്രിയമിത്രങൾ നന്ദി...
കാവ്യയുക്തിക്കുറവ് ഉണ്ടൊ എന്നു തീരുമാനിക്കേണ്ടത് നിങളാണല്ലൊ....