Friday, July 3, 2009

മഴ.......

മുജ്ജന്മപാപങള്‍
ഉരുകിയൊലിക്കുന്നതാണു്
മഴ...

എന്റെ തലക്ക് മുകളില്‍
അത് സദാ കൂടും കൂട്ടി
കാത്തിരിക്കുന്നു
ഓര്‍ക്കാപ്പുറത്ത്
പെയ്യുവാന്‍

മുറ്റത്തിറങ്ങുമ്പൊള്‍ മഴ
ചിണുങ്ങി ചിണുങ്ങി
യാത്രക്കിറങ്ങുമ്പൊള്‍ മഴ
ആര്‍ത്തലച്ച്
കതിര്‍മണ്ഡപത്തില്‍ മഴ
കണ്ണുനീര്‍ പൊലെ
ഇറ്റിറ്റ്

മഴ വേറെങ്ങുമില്ല
എന്റെ കഷ്ടജന്മത്തിനു്
ചുറ്റും മാത്രം
ദുസ്വപ്നങ്ങള്‍ ഒലിച്ചിറങ്ങി
കാഴ്ച്ച മറയുന്നു
തലയിലെഴുത്ത്
കഴുകിക്കഴുകി
ശാപങ്ങളെ
തെളിയിച്ചെടുക്കുന്നു

കൊടും വേനല്‍
ഞാന്‍ നിന്നിലേക്കിറങ്ങുമ്പൊള്‍
മഴക്കായി കൊതിക്കുന്നു
മുകളില്‍ കൊടുംസൂര്യന്‍ മാത്രം

ഓര്‍ക്കാപ്പുറത്താണ് മഴ
അസമയത്താണ് മഴ
ആവശ്യമുള്ളപ്പൊള്‍ മഴയില്ല
മഴയുള്ളപ്പൊള്‍ അതിന്റെ
ആവശ്യവുമില്ല




എനിക്കുറപ്പാണ്
മഴ തൊരാതെ പെയ്യുമല്ലൊ
കത്തിയെരിയുന്ന എന്റെ
ചിതാഗ്നിയിലേക്ക്.........







9 comments:

പാവപ്പെട്ടവൻ said...

തലയിലെഴുത്ത്
കഴുകിക്കഴുകി
കൊള്ളാം

താരകൻ said...

ഓര്‍ക്കാപ്പുറത്താണ് മഴ
അസമയത്താണ് മഴ
ആവശ്യമുള്ളപ്പൊള്‍ മഴയില്ല
മഴയുള്ളപ്പൊള്‍ അതിന്റെ
ആവശ്യവുമില്ല
..നന്നായിട്ടുണ്ട്.ആശംസകൾ

ചാണക്യന്‍ said...

നല്ല വരികള്‍....

സന്തോഷ്‌ പല്ലശ്ശന said...

എന്റെ തലക്ക് മുകളില്‍
അത് സദാ കൂടും കൂട്ടി
കാത്തിരിക്കുന്നു
ഓര്‍ക്കാപ്പുറത്ത്
പെയ്യുവാന്‍

നല്ലവരികള്‍

ഗോപക്‌ യു ആര്‍ said...

നന്ദി പ്രിയ മിത്രങളെ
പ്രൊത്സാഹനത്തിനു...

OAB/ഒഎബി said...

മുജ്ജന്മ പാപങ്ങൾ കഴുകിക്കളയാതിരിക്കാൻ ഞാനൊരു കീസ് തലയിൽ ചൂടി.ഹി ഹീ..ഹല്ല പിന്നെ..:)

ശ്രീഇടമൺ said...

നല്ല കവിത
ആശംസകള്‍...*
:)

എന്‍.മുരാരി ശംഭു said...

എല്ലാം കടപുഴക്കുന്ന പ്രളയം തീര്‍ക്കാന്‍ മഴ ഒരിക്കല്‍ വരിക തന്നെ ചെയ്യും

ആശംസകളോടെ
മുരാരിശംഭു

Maria Joy said...

nalla kavitha...
mazhayum athinte adrathayaum ellamund ee kavithayil...