Saturday, June 27, 2009

പ്രണയം

പ്രണയം

എന്നിൽ പ്രണയമുണ്ടായിരുന്നു
നിന്നിലും
അഗ്നിപർവ്വതത്തിനുള്ളിലെ
നിശ്ചല തടാകം പോലെ

നമ്മുടെ കണ്ണുകൾ
രണ്ടു ധൂമകേതുക്കൾ പോലെ
കൂട്ടിമുട്ടുമ്പോൾ
നിന്നിലെ പ്രണയത്തെ
ഞാൻ കണ്ടെടുത്തു
[നീ എന്നിലേയും]
വെടിയുണ്ട ഒരു ഹൃദയം
കണ്ടെത്തുന്നപോലെ

എന്റെ ശരത്കാലത്തിൽ
നീ ഇലകൾ പൊഴിച്ച്‌
നഗ്നയായി ശയിക്കുന്നു
വെയിൽ കായുന്ന
മണൽത്തീരം പൊലെ

നമ്മുടെ പ്രണയം
രണ്ട്‌ പുഴകൾ കൂടിച്ചേരുന്ന
ചുഴിയാണ്‌
നാമതിൽ ചിറകിട്ടടിക്കുന്നു
ജീവിതം ഒരു ചൂണ്ടയായ്‌
വരും വരെ.....................

5 comments:

ഗോപക്‌ യു ആര്‍ said...

എന്നിൽ പ്രണയമുണ്ടായിരുന്നു
നിന്നിലും
അഗ്നിപർവ്വതത്തിനുള്ളിലെ നിശ്ചല തടാകം പോലെ

OAB/ഒഎബി said...

ആരെങ്കിലുമൊരു ചൂണ്ടയും കൊണ്ട് വരുന്നതിന്റെ മുമ്പേ ഞാനൊരു തേങ്ങയുമായെത്തി.
പ്രണയത്തിന്റെ നല്ല കടുകട്ടി വരികൾ എനിക്കിഷ്ടപ്പെട്ടു.

അല്ല ഗോപക്, ഇതൊന്നും എവിടെയും കാണിക്കുന്നില്ലെ?

അരുണ്‍ കരിമുട്ടം said...

ആഹാ, കവിതയിലൂടെ പ്രണയമോ?
ഒരു പാട് നാളായല്ലോ കണ്ടിട്ട്?
നന്നായിരിക്കുന്നു

ജിജ സുബ്രഹ്മണ്യൻ said...

കൊള്ളാല്ലോ പ്രണയം

അജിത്‌ കളമശ്ശേരി said...

കവിതകള്‍ വളരെ മനോഹരമായിരിക്കുന്നു നിശീധങ്ങളെ തഴുകിയെത്തുന്ന കുളിര്‍ തെന്നല്‍ പോലെ മനോഹരം ,വീണ്ടും കവിതകള്‍ പ്രതീക്ഷിക്കുന്നു ,അജിത്‌ കളമശ്ശേരി