പ്രണയം 
എന്നിൽ പ്രണയമുണ്ടായിരുന്നു 
നിന്നിലും 
അഗ്നിപർവ്വതത്തിനുള്ളിലെ 
നിശ്ചല തടാകം പോലെ 
നമ്മുടെ കണ്ണുകൾ 
രണ്ടു ധൂമകേതുക്കൾ പോലെ 
കൂട്ടിമുട്ടുമ്പോൾ 
നിന്നിലെ പ്രണയത്തെ 
ഞാൻ കണ്ടെടുത്തു 
[നീ എന്നിലേയും] 
വെടിയുണ്ട ഒരു ഹൃദയം 
കണ്ടെത്തുന്നപോലെ 
എന്റെ ശരത്കാലത്തിൽ 
നീ ഇലകൾ പൊഴിച്ച് 
നഗ്നയായി ശയിക്കുന്നു
വെയിൽ കായുന്ന
മണൽത്തീരം പൊലെ
നമ്മുടെ പ്രണയം 
രണ്ട് പുഴകൾ കൂടിച്ചേരുന്ന 
ചുഴിയാണ് 
നാമതിൽ ചിറകിട്ടടിക്കുന്നു
 ജീവിതം ഒരു ചൂണ്ടയായ് 
വരും വരെ..................... 
love..evol
                      -
                    
 love was there 
innerspace 
of you and me
like a frozen lake
inside volcano
when our looks
collide like comets
we explored the love
exploded within
in my...
12 years ago
 
