Friday, July 11, 2008

ആരുടെ തോന്നലാണീ ഞാന്‍

ആരുടെ തോന്നലാണീ ഞാന്‍
ആരുടെ ഓര്‍മകളാണീ ഞാന്‍

ആരുടെ പ്രതിധ്വനിയാണെന്‍ വാക്കുകളില്‍
ആരുടെ കാഴചയാണെന്റെ കണ്ണുകളില്‍

ആരുടെ വേഗമാണെന്റെ കാലുകളില്‍
ആരുടെ ജീവനാണെന്റെ ഹൃദയത്തില്‍

ആരുടെ ശവമഞ്ചമാണെന്റെ ശരീരം
ആരുടെ ചിതാഗ്നിയാണെന്റെഓര്‍മ്മകള്‍

ആരുടെ പ്രേതക്കാഴ്ചകളാണെന്റെ ദുസ്വപ്നങ്ങള്‍
ഏത്‌ ശ്മശാനഭൂമിയാണെന്‍ മനസ്സ്‌

ഏത്‌ മുജ്ജന്മസ്മരണകളാന്റെ ചിന്തകള്‍
ഏത്‌ അഗ്നിപര്‍വതത്തിന്‍
ലാവയാണെന്റെ രക്തം

ആരുടെ തോന്നലാണു ഞാന്‍
എന്തിന്റെ ആവര്‍ത്തനമാണു ഞാന്‍


എനിക്കു പോലും വായിക്കാനാകാത്ത
ഏത്‌ വിക്രുതലിപിയാണെന്റെ ജീവിതം

11 comments:

CHANTHU said...

സത്യം.
(elementsകളുടെ ഒരു മായാപ്രപഞ്ചം. ഈ കവിത മുമ്പില്‍ ഇനി ഞാനിരുന്നാല്‍ വട്ടു മൂക്കും.)

ജിജ സുബ്രഹ്മണ്യൻ said...

ഹ ഹ ഹ എനിക്കും ചന്തുവിന്റെ അഭിപ്രായമാണെ....അവസാനം വട്ടായിപ്പോയീ ന്നു ഉറക്കെ പാടി നടക്കും ഞാന്‍ !!!

ഹരീഷ് തൊടുപുഴ said...

എന്നാ പറ്റി ചേട്ടാ, ജീവിതം ആകപ്പാടെ മടുത്തുവോ??

ഹരീഷ് തൊടുപുഴ said...

കവിത നന്നായിരിക്കുന്നു കെട്ടോ, ആശംസകള്‍....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ആരുടെ അടുത്തൂന്നോ നന്നായി കിട്ടീട്ടുണ്ടല്ലോ

Unknown said...

ആരുടെ കൈയ്യാണിനി പതിക്കാന്‍ പോകുന്നതെന്നറിയില്ല
ചേട്ടാം
എന്താ ഇന്ന് ബ്രാന്‍ഡ് മാറിയാണൊ അടിച്ചെ

Sunith Somasekharan said...

kavithakal nannaayirikkunnu...aashamsakal

OAB/ഒഎബി said...

1,2,3,4,5,6,14,15 വരികള്‍ അച്ചനമ്മമാരുടെ!
ഭാക്കിയുള്ളതിനൊക്കെ ഞാന്‍ ഇരുന്നാലോചിക്കട്ടെ...
ഉത്തരം കിട്ടിയാല്‍ പിന്നെപ്പറയാം....ഓകെ?.

പ്രിയത്തില്‍ ഒഎബി.

പാമരന്‍ said...

കൊള്ളാം മാഷെ.

Anonymous said...

വാസ്തവം മാഷേ ! നന്മകൾ നേരുനു.....

SreeDeviNair.ശ്രീരാഗം said...

ഗോപക്,
ജനിച്ചാല്‍,
മരണം വരെ
നാം,നമ്മുടേതുമാത്രം..
അതിനുള്ള അവകാശികള്‍
താല്‍ക്കാലികം മാത്രം....