ആരുടെ തോന്നലാണീ ഞാന്‍
ആരുടെ ഓര്‍മകളാണീ ഞാന്‍
ആരുടെ പ്രതിധ്വനിയാണെന്‍ വാക്കുകളില്‍
ആരുടെ കാഴചയാണെന്റെ കണ്ണുകളില്‍
ആരുടെ വേഗമാണെന്റെ കാലുകളില്‍
ആരുടെ ജീവനാണെന്റെ ഹൃദയത്തില്‍
ആരുടെ ശവമഞ്ചമാണെന്റെ ശരീരം
ആരുടെ ചിതാഗ്നിയാണെന്റെഓര്‍മ്മകള്‍
ആരുടെ പ്രേതക്കാഴ്ചകളാണെന്റെ ദുസ്വപ്നങ്ങള്‍
ഏത് ശ്മശാനഭൂമിയാണെന്‍ മനസ്സ്
ഏത് മുജ്ജന്മസ്മരണകളാന്റെ ചിന്തകള്‍
ഏത് അഗ്നിപര്‍വതത്തിന്
ലാവയാണെന്റെ രക്തം
ആരുടെ തോന്നലാണു ഞാന്‍
എന്തിന്റെ ആവര്ത്തനമാണു ഞാന്‍
എനിക്കു പോലും വായിക്കാനാകാത്ത
ഏത് വിക്രുതലിപിയാണെന്റെ ജീവിതം
love..evol
-
love was there
innerspace
of you and me
like a frozen lake
inside volcano
when our looks
collide like comets
we explored the love
exploded within
in my...
11 years ago
11 comments:
സത്യം.
(elementsകളുടെ ഒരു മായാപ്രപഞ്ചം. ഈ കവിത മുമ്പില്‍ ഇനി ഞാനിരുന്നാല്‍ വട്ടു മൂക്കും.)
ഹ ഹ ഹ എനിക്കും ചന്തുവിന്റെ അഭിപ്രായമാണെ....അവസാനം വട്ടായിപ്പോയീ ന്നു ഉറക്കെ പാടി നടക്കും ഞാന്‍ !!!
എന്നാ പറ്റി ചേട്ടാ, ജീവിതം ആകപ്പാടെ മടുത്തുവോ??
കവിത നന്നായിരിക്കുന്നു കെട്ടോ, ആശംസകള്‍....
ആരുടെ അടുത്തൂന്നോ നന്നായി കിട്ടീട്ടുണ്ടല്ലോ
ആരുടെ കൈയ്യാണിനി പതിക്കാന്‍ പോകുന്നതെന്നറിയില്ല
ചേട്ടാം
എന്താ ഇന്ന് ബ്രാന്‍ഡ് മാറിയാണൊ അടിച്ചെ
kavithakal nannaayirikkunnu...aashamsakal
1,2,3,4,5,6,14,15 വരികള്‍ അച്ചനമ്മമാരുടെ!
ഭാക്കിയുള്ളതിനൊക്കെ ഞാന്‍ ഇരുന്നാലോചിക്കട്ടെ...
ഉത്തരം കിട്ടിയാല്‍ പിന്നെപ്പറയാം....ഓകെ?.
പ്രിയത്തില് ഒഎബി.
കൊള്ളാം മാഷെ.
വാസ്തവം മാഷേ ! നന്മകൾ നേരുനു.....
ഗോപക്,
ജനിച്ചാല്‍,
മരണം വരെ
നാം,നമ്മുടേതുമാത്രം..
അതിനുള്ള അവകാശികള്‍
താല്‍ക്കാലികം മാത്രം....
Post a Comment