Tuesday, July 22, 2008

എനിക്ക്‌ പുഴയെ ഭയമാണ്‌


എനിക്ക്‌ പുഴയെ ഭയമാണു


പുഴ ഏകാകിനിയായ
ഒരു ഭിക്ഷക്കാരിയാണു
സദാ അലയുകയാണവളുടെവിധി.....


ചിലപ്പൊഴവള്‍ മെലിഞ്ഞുണങ്ങി
ചിലപ്പോള്‍ വിതുമ്പിക്കരഞ്ഞ്‌
ചിലപ്പോള്‍ മാറത്ത്‌ ആര്‍ത്തലച്ച്‌
ചിലപ്പോള്‍ വേച്ച്‌ വേച്ച്‌
ചിലപ്പോള്‍ ആരെയൊ
പേടിച്ചെന്നപോല്‍കുതിച്ച്‌ പാഞ്ഞ്‌


പുഴയിലെ മണല്‍വാരല്‍
അവളുടെശരീരത്തില്‍
പടരുന്നആഭാസന്റെ വിരലുകളാണ്‌


പുഴയിലേക്ക്‌ മാലിന്യമൊഴുക്കുന്നവര്‍
വേശ്യയെ പ്രാപിക്കുന്ന
വിടന്മാരെപ്പോലെയാണ്‌


ഒടുവിലവള്‍ കടലിനെ
പ്രാപിക്കുന്നു
പ്രാണന്‍ മൃത്യുവിനെ എന്ന പോലെ


എനിക്ക്‌ പുഴയെ ഭയമാണ്‌
കാരണം പുഴ എകാകിനിയായ
ഒരു ഭ്രാന്തിയാണ്‌

11 comments:

Unknown said...

എനിക്ക് പുഴയേ ഭയമില്ല അവള്‍ നശിക്കുന്നു
എന്നുള്ള വേദനയാണ്.

OAB/ഒഎബി said...

നാട്ടിലെത്തിയാല്‍ പുഴ എന്നെ കണ്ട്
നാണം കുണുങ്ങും.
ഞാനവളുടെ മാറില്‍ നീന്തിത്തുടിക്കും.
ഇപ്പ്രാവശ്യം അവളുടെ കണ്ണില്‍
കല്‍ക്ക് വെള്ളം തടം കെട്ടി നിന്നിരുന്നു.
എന്റെ രണ്ട് തുള്ളി കണ്ണു നീറ് കൂടി
അവള്‍ക്ക് ദാനമേകി, ഞാനവളോട് വിട ചൊല്ലി.

ഒഎബി.

siva // ശിവ said...

എനിക്ക് പുഴയെ ഏറെ ഇഷ്ടമാണ്....

സസ്നേഹം,

ശിവ.

ജിജ സുബ്രഹ്മണ്യൻ said...

എനിക്കു പുഴയോട് സ്നേഹമാണ്.. കാരണം പലപ്പോഴും പുഴ എനിക്ക് നല്ല നല്ല ഓര്‍മ്മകള്‍ പകരും..ആലുവ പുഴ കാണാന്‍ ഇപ്പോളും എനിക്കു എന്തിഷ്ടമാണെന്നോ.. പുഴയെ എല്ലാരും ചേര്‍ന്നു കൊല്ലുകയാണല്ലോ എന്നൊരു വിഷാദം ഉണ്ട്..

ശ്രീ said...

“പുഴയിലെ മണല്‍വാരല്‍
അവളുടെശരീരത്തില്‍
പടരുന്നആഭാസന്റെ വിരലുകളാണ്‌

പുഴയിലേക്ക്‌ മാലിന്യമൊഴുക്കുന്നവര്‍
വേശ്യയെ പ്രാപിക്കുന്ന
വിടന്മാരെപ്പോലെയാണ്‌”

പുഴകള്‍ നശിയ്ക്കാതിരിയ്ക്കട്ടെ.

ഒരു സ്നേഹിതന്‍ said...

എനിക്കു പുഴയോടു പ്രണയമാണു, നാട്ടിലാകിമ്പോൾ അവളെന്നെ വല്ലാതെ ആകർഷിക്കുന്നു...

അവളുടെ നഷ്ടം ഇന്നു ഞാനറിയുന്നു...

ദിലീപ് വിശ്വനാഥ് said...

എനിക്കും പുഴയോട് പ്രണയമാണ്. വരികള്‍ നന്നായിട്ടുണ്ട്.

ഗോപക്‌ യു ആര്‍ said...

thanks my dear
friends!!!

Deepa Bijo Alexander said...

വരികൾ നന്നായിട്ടുണ്ട്‌...ഇഷ്ടമായി.......

joice samuel said...

എനിക്ക് പുഴയെ ഏറെ ഇഷ്ടമാണ്....
ഓരോ ദിനം കഴിയും തോറും
അവള്‍ നശിക്കുന്നതില്‍ എന്‍റെ മനസ്സും വേദനിക്കുന്നു..!!!

സസ്നേഹം,

മുല്ലപ്പുവ്...!!!

ഗീത said...

എന്തിനേ പുഴയെ ഭയക്കുന്നേ? പുഴ ഏകാകിനിയായിരിക്കാം ....
പക്ഷേ എപ്പോഴും ഭ്രാന്ത് കാട്ടില്ല.

പുഴ ചിലപ്പോള്‍ വളരെ ശാന്തയായി ഒഴുകും.
മറ്റു ചിലപ്പോള്‍ കളകളം പാടി ചിരിച്ചുല്ലസിച്ചും ഒഴുകും......
അവളുടെ ഭാവം അറിഞ്ഞു സമീപീക്കുക.. അത്രേ വേണ്ടൂ....