മാളിക വീടിന്റെമുറ്റത്തു നിന്നൊരു
ചെടിയുടെ പേരമ്മ പറഞ്ഞു
"കടലാസു ചെടി"
ചെടിയിലെ ചെഞ്ചായപൂക്കള്
തന് പേരറിഞ്ഞുഞാന്,
"കടലാസുപൂക്കള്‍"
എനിക്കേറെ പ്രിയമായി
വര്ണ്ണങ്ങള്വാരിപ്പുതച്ചുനില്ക്കും,
കടലാസ്സുചെടിയെ
കുങ്കുമംവാരിപ്പൂശിയകടലാസുപൂക്കളെ
[ഒരിക്കല്‍ ഞാന്‍ വീടിനുചുറ്റും നട്ടുപിടിപ്പിക്കും...ഈ കടലാസുചെടികളെ...പല നിറങ്ങള്‍ വാരിവിതറി വീടിനു ചുറ്റും ഈ കടലാസുപൂക്കള്‍ പൂത്തുനില്ക്കും.. വീടിനു ഞാന്‍ പേരിടും..."പൂക്കളുടെ വീട്"...]
ഇന്നിപ്പൊള്‍ കുഞ്ഞുമോനെന്
വിരല്‍തുമ്പില്‍ തൂങ്ങി നടക്കവെ,
പൂത്തുനില്ക്കുമീകടലാസുചെടിയെ
നോക്കിപറയുന്നു,
"അച്ചാ..അതാ ബൊഗന്‍ വില്ല!"
അറിയുന്നു ഞാന്‍
ഏറെ കേട്ടൊരു ബൊഗന്വില്ലയാണത്രെ
ഈ കടലാസുചെടി!
പേരുകള്‍ വേറെയാണെങ്കിലും
ഞാനിന്നും സ്നേഹിപ്പൂ
കടലാസുപൂക്കള്‍
നിറഞ്ഞു നില്ക്കുമീബോഗന് വില്ലയെ...
** 6 വയസ്സുള്ള മകന് പറഞ്ഞാണു 35 വയസ്സുള്ളപോള്‍ ഞാന്‍ ബോഗന്‍ വില്ലയെ തിരിച്ചറിയുന്നത്...അറിവുകള്‍ ഉണ്ടാകുന്ന വിധത്തെപ്പറ്റി ഞാന്‍ ഒന്ന് ചിന്തിചു***
ചെടിയുടെ പേരമ്മ പറഞ്ഞു
"കടലാസു ചെടി"
ചെടിയിലെ ചെഞ്ചായപൂക്കള്
തന് പേരറിഞ്ഞുഞാന്,
"കടലാസുപൂക്കള്‍"
എനിക്കേറെ പ്രിയമായി
വര്ണ്ണങ്ങള്വാരിപ്പുതച്ചുനില്ക്കും,
കടലാസ്സുചെടിയെ
കുങ്കുമംവാരിപ്പൂശിയകടലാസുപൂക്കളെ
[ഒരിക്കല്‍ ഞാന്‍ വീടിനുചുറ്റും നട്ടുപിടിപ്പിക്കും...ഈ കടലാസുചെടികളെ...പല നിറങ്ങള്‍ വാരിവിതറി വീടിനു ചുറ്റും ഈ കടലാസുപൂക്കള്‍ പൂത്തുനില്ക്കും.. വീടിനു ഞാന്‍ പേരിടും..."പൂക്കളുടെ വീട്"...]
ഇന്നിപ്പൊള്‍ കുഞ്ഞുമോനെന്
വിരല്‍തുമ്പില്‍ തൂങ്ങി നടക്കവെ,
പൂത്തുനില്ക്കുമീകടലാസുചെടിയെ
നോക്കിപറയുന്നു,
"അച്ചാ..അതാ ബൊഗന്‍ വില്ല!"
അറിയുന്നു ഞാന്‍
ഏറെ കേട്ടൊരു ബൊഗന്വില്ലയാണത്രെ
ഈ കടലാസുചെടി!
പേരുകള്‍ വേറെയാണെങ്കിലും
ഞാനിന്നും സ്നേഹിപ്പൂ
കടലാസുപൂക്കള്‍
നിറഞ്ഞു നില്ക്കുമീബോഗന് വില്ലയെ...
** 6 വയസ്സുള്ള മകന് പറഞ്ഞാണു 35 വയസ്സുള്ളപോള്‍ ഞാന്‍ ബോഗന്‍ വില്ലയെ തിരിച്ചറിയുന്നത്...അറിവുകള്‍ ഉണ്ടാകുന്ന വിധത്തെപ്പറ്റി ഞാന്‍ ഒന്ന് ചിന്തിചു***
6 comments:
Whoever owns this blog, I would like to say that he has a great idea of choosing a topic.
ബോഗന്‍ വില്ല കടലാസ് പൂ ചെടിയാണെന്ന സത്യം മണ്ടനായ എനിക്കറിയില്ലായിരുന്നു.
പ്രിയത്തില് ഒഎബി.
എനിക്കും ഒരുപാട് ഇഷ്ടമാണ് ബോഗന്‍ വില്ല ചെടികള്‍....എസ്റ്റേറ്റില്‍ ആയിരുന്നപ്പോള്‍ അവിടെ നിറയെ ഉണ്ടായിരുന്നു....ബംഗ്ലാവിന് ചുറ്റും നിറയെ...പിന്നെ തോട്ടത്തിന്റെ വേലിയിലും....
ഇവിടെ അതൊന്നുമില്ല...കുറെ നിറമുള്ള ഇലകളുള്ള ചെടികള്‍ മാത്രം...
ഒരു നാള് ഞാനും നട്ടുപിടിപ്പിക്കും ഈ ചെടികള്‍ ഇവിടുത്തെ എന്റെ വീട്ടിലും...
സസ്നേഹം,
ശിവ.
കാലത്തിനരുസരിച്ച് മാറിയില്ലേല്‍ ചിലപ്പോ
ഇങ്ങനെ ഇരിക്കും
കുട്ടികളാണ് ഇനി ഗുരുക്കമാര്‍
അപ്പോ ഈ ബോഗന്‍ വില്ലയാണ് ആ കടലാസുപൂക്കള്‍ അല്ലേ. ഇതിനെ പണ്ട് സുല്‍ എന്ന ബ്ലോഗര്‍ നാമകരണം ചെയ്തു: ‘ബ്ലോഗന് വില്ലാ’
അതുശരി,, അപ്പോ രണ്ടും ഒന്നാണല്ലേ
Post a Comment