Friday, August 15, 2008

ഹൃദയ ഘടികാരം

ഹൃദയ ഘടികാരം
തുടിക്കുന്നുമൗനമായ്‌
ഹൃദന്തത്തിന്‍
കാതുകള്‍ക്കു മാത്രം
കേള്‍ക്കുംശബ്ദത്തില്‍

കേള്‍ക്കുന്നു ഞാന്‍
ജീവന്റെതുടിയൊച്ചയില്‍
ഒരു മഹാസാഗരസംഗീതം
ജീവന്റെ സംഗീതം

9 comments:

ഗോപക്‌ യു ആര്‍ said...

ഒരു മഹാസാഗരസംഗീതം
ജീവന്റെ സംഗീതം

അനില്‍@ബ്ലോഗ് // anil said...

ആ തുടിപ്പുമാത്രമാണു, ജീവിക്കുന്നു എന്നുള്ളതിനു തെളീവായ് എന്റെ കയ്യിലുള്ളതു.

OAB/ഒഎബി said...

നന്നായിഷ്ടപ്പെടുന്നവറ്ക്കും ആ സംഗീതം കേള്‍ക്കാം കെട്ടൊ.

ഹരീഷ് തൊടുപുഴ said...

വളരെ ലളിതമാ‍യി എഴുതിയ കവിത, എനിക്കിഷ്ടമായി...

ജിജ സുബ്രഹ്മണ്യൻ said...

കുഞ്ഞു കവിത എനിക്കും ഇഷ്ടമായി

മിർച്ചി said...

നന്നായി ഇഷ്ടപ്പെട്ടു. നല്ല കവിത, വെറും
ഒരു സാധാരണ കവിത. പക്ഷെ അതില്‍ നമ്മുടെ
എല്ലാം ജീവന്റെ തുടിപ്പുപോലെ എല്ലാമുണ്ട്.

smitha adharsh said...

നല്ല വരികള്‍..

Sunith Somasekharan said...

kollaam kunju kavitha

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹൃദന്തത്തിന്‍ ഇതെന്താ?