Saturday, August 23, 2008

ഒരിക്കലെങ്കിലും---കവിത--

ഒരിക്കലെങ്കിലും---കവിത--

ഒരിക്കലെങ്കിലും
വരുമൊഎന്നരികില്

എന്‍ മനസ്സിന്‍മുറിവില്‍
വിരലോടിച്ചുപകരുമൊ
ഒരിക്കലെങ്കിലും
ഒരു സാന്ത്വനം

ഒരിക്കലെങ്കിലും
പ്രേമത്തിന്‍കിളിയായ്‌
എന്‍ മനസ്സിന്‍ചില്ലയില്‍
വന്നു പാടുമൊ

ഒരിക്കലെങ്കിലും
എന്നാത്മാവില്‍
അമ്പിളിയായ്‌
നിലാവ്‌
ചൊരിയുമൊ

ഒരിക്കലെങ്കിലും
എന്നകതാരില്‍
മഴയായ്‌പൊഴിയുമൊ


ഒരിക്കല്‍
ഒരിക്കല്‍ മാത്രം
എന്‍ വൃണിതമാംചേതനയെ
ഉമ്മ വച്ചുണര്‍ത്തുമൊ

ഒരിക്കല്‍മാത്രം

9 comments:

ജിജ സുബ്രഹ്മണ്യൻ said...

ഒരിക്കല്‍ മാത്രം അല്ല..പ്രാര്‍ഥിക്കൂ.പ്രതീക്ഷിക്കുന്ന ആള്‍ എന്നത്തേക്കുമായി വരും

നല്ല വരികള്‍

നരിക്കുന്നൻ said...

ഒരിക്കല്‍ മാത്രം
എന്‍ വൃണിതമാംചേതനയെ
ഉമ്മ വച്ചുണര്‍ത്തുമൊ..

എന്തിനാ ഒരിക്കലേക്കാക്കുന്നേ... തീര്‍ച്ചയായും ഒരു ജന്മം മുഴുവന്‍ ചാരത്തവളുണ്ടാകട്ടേ....

നല്ല കവിത

അനില്‍@ബ്ലോഗ് // anil said...

ഒരിക്കല്‍ മാത്രം വിളികേള്‍ക്കുമൊ...
ഗദ്ഗദമായൊരു സ്വാന്ത്വനമായ്..

OAB/ഒഎബി said...

ഉമ്മ വച്ചുണറ്ത്താന്‍ ഇനി വേറെ ഒന്ന് വേണൊ?.
കവിതയല്ലെ, അതിനാല്‍ ആയ്ക്കോട്ടെ അല്ലെ.

siva // ശിവ said...

ഇപ്പോള്‍ കുറെ ദിവസമായി ഞാനും ഇങ്ങനെയൊക്കെ ആഗ്രഹിച്ചു പോകുന്നു...നന്ദി ഈ വരികള്‍ക്ക്...

മാന്മിഴി.... said...

ഈ നിഗൂഡഭൂമിയുടെ ഒരു കാര്യം.........മ്മ്മ്മ്
വന്നോളും ആരാണെങ്കിലും....കരയേണ്ട....

ശ്രീ said...

വരികള്‍ നന്നാറ്റിട്ടുണ്ട്, മാഷേ

മന്‍സുര്‍ said...

ഗോപ്‌....

ഒരിക്കലെങ്കിലും വരതിരിക്കില്ല
കാത്തിരിക്കുക...ഇല്ലേയൊരു സുഖം
ആ കാത്തിരിപ്പിനും

മനോഹരം...അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു
മന്‍സൂര്‍, നിലബൂര്‍

Ranjith chemmad / ചെമ്മാടൻ said...

നല്ല വരികള്‍!!!