Sunday, October 12, 2008

ഒന്നും എഴുതാത്ത ഡയറി

ഒന്നും എഴുതാത്ത ഡയറി
വന്ധ്യയുടെ ഗർഭപാത്രം പോലെ
ഒന്നും എഴുതാത്ത ഡയറി
പ്രണയിക്കപ്പെടാത്ത കാമുകിയെപ്പോലെ
ഒന്നും എഴുതാത്ത ഡയറി
വ്യർത്ഥമായ ഈ ജീവിതം പോലെ
ഒന്നും എഴുതാത്ത ഡയറിയിൽ
എന്തെല്ലാം എഴുതാമായിരുന്നു
കാമുകിക്ക്‌ രക്തം കൊണ്ടൊരു വരണമാല്യം
പാതി ഇരുളിലെ നടക്കാതിരുന്ന ചുംബനങ്ങൾ
വ്യർത്ഥയാത്രകളുടെ തേഞ്ഞു പോയ അസ്തിപഞ്ജരം
ഒരാളുടെ മീതെ പാഞ്ഞുപോയ തീവണ്ടിച്ക്രപ്പാടുകൾ
ഒന്നും എഴുതാത്ത ഡയറിയിൽ
ഒരു കുരുക്ക്‌ വരച്ച്‌
അതിൽ തൂങ്ങിച്ചാവുകയെങ്കിലും
ചെയ്യാമായിരുന്നു

14 comments:

ഗോപക്‌ യു ആര്‍ said...

ഒന്നുമില്ല്ന്നെ...ഞാന് എല്ലാ കൊല്ലവും
ഡയറി വാങിക്കും...ഒന്നും എഴുതുകയുമില്ല...
എഴുതാതെ കിടക്കുന്ന ഡയറികള്...
അപ്പൊള് തൊന്നിയ ശിഥിലചിന്തകള്...
.അത്രമത്രം...

siva // ശിവ said...

ഹോ...എത്രയാ ചിന്തകള്‍...ഇതെങ്കിലും എഴുതൂ ആ ഡയറിയില്‍...

അനില്‍@ബ്ലോഗ് // anil said...

എന്റെ ഡയറിയുടെ കാര്യമാണോ ഇത്?

എഴുതാതിരിക്കുന്നതാണ് നല്ലത് , അല്ലെ?

എപ്പൊഴെങ്കിലും എഴുതപ്പെടാവുന്ന വരികള്‍ കാത്ത് അത് അവിടെ ഇരിക്കട്ടെ.

Lathika subhash said...

ഗോപക്,
എഴുതാത്തത് അതി മനോഹരം!!!

smitha adharsh said...

അതെ..ലതി പറഞ്ഞതു തന്നെ വാസ്തവം.

ഗോപക്‌ യു ആര്‍ said...

thanks...
siva,
anil,
lathi,
smitha,
for your come !
and coments.........

ajeeshmathew karukayil said...

nannyi gopak

ബഷീർ said...

എഴുതിയ ഡയറികളേക്കാള്‍ എഴുതാത്ത ഡയറികളാണു എന്റെ കയ്യിലുമുള്ളത്‌. കുരുക്കില്‍ ചത്താല്‍ പിന്നെ എഴുത്ത്‌ നിലക്കില്ലേ..

Bindhu Unny said...

ഒന്നുമെഴുതിയില്ലെന്ന് കരുതി തൂങ്ങിച്ചാവുകയൊന്നും വേണ്ടാട്ടോ. :-)

Jayasree Lakshmy Kumar said...

ഇപ്പോൾ എന്തൊക്കെയോ എഴുതുന്നുണ്ടല്ലോ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഹൊ ആ ഡയറി ഇനി എന്തിന് കൊള്ളും മാഷേ

മുസാഫിര്‍ said...

എനിക്കു പിറക്കാതെ പോയ ഉണ്ണികളാണല്ലോ നിങ്ങള്‍ എന്ന് ഡയറി ഗോപകിന്റെ കവിതകളെ നോക്കി വിലപിക്കുന്നുണ്ടാവാം.

ഗീത said...

ഇനി എഴുതിയാലും മതീന്നേ...
വൈകിയിട്ടൊന്നുമില്ല.

നരിക്കുന്നൻ said...

shiva paranha pole ee varikalenkilum ezhuthi vekkoo...

nalla kavitha.